Optical Illusion: ഈ ചിത്രത്തിന് എന്തോ ഒരു പ്രശ്‌നം ഉണ്ടല്ലോ, എന്താണെന്ന് കണ്ടെത്താമോ?

Optical Illusion Test : ഈ ചിത്രത്തിൻറെ പ്രശ്‌നം കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ വളരെയധികം ബുദ്ധിമാനും ലോജിക്കലായി ചിന്തിക്കുന്ന ആളുമാണെന്നാണ് അർഥം. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2022, 02:13 PM IST
  • ഈ നീളം മൂലം തന്നെ ജിറാഫുകൾ വേട്ടമൃഗങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്ന് തന്നെ പെടാറുമുണ്ട്. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ മരങ്ങളുടെ ഇടയിലും മറ്റും മറഞ്ഞ് നിന്ന് മൃഗങ്ങളെ പറ്റിക്കാനുള്ള കഴിവ് ജിറാഫിന് ഉണ്ട്.
  • ഈ ചിത്രത്തിൻറെ പ്രശ്‌നം കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ വളരെയധികം ബുദ്ധിമാനും ലോജിക്കലായി ചിന്തിക്കുന്ന ആളുമാണെന്നാണ് അർഥം.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.
 Optical Illusion:  ഈ ചിത്രത്തിന് എന്തോ ഒരു പ്രശ്‌നം ഉണ്ടല്ലോ, എന്താണെന്ന് കണ്ടെത്താമോ?

ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ലോകത്തെമ്പാടും കാണാൻ കഴിയും. പ്രകൃതിയിൽ ഒട്ടാകെ നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ കാണാൻ കഴിയും. അതിനുള്ള പ്രധാന ഉദാഹരണമാണ് ജിറാഫുകൾ. ആളുകളെയും, മൃഗങ്ങളെയും ഒക്കെ പലതരത്തിൽ തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവ് ജിറാഫുകൾക്ക് ഉണ്ട്. അത്തരത്തിലുള്ള നിരവധി ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.  ഏറ്റവും ഉയർന്ന മരകൊമ്പുകളിൽ നിന്ന് പോലും ഭക്ഷണം കഴിക്കാൻ വളരെ നീളമുള്ള കഴുത്ത് ജിറാഫിനുണ്ട്.  എന്നാൽ ഈ നീളം തന്നെ ജിറാഫുകളുടെ ജീവന് ഭീഷണിയാകാറുണ്ട്. ഈ നീളം മൂലം തന്നെ ജിറാഫുകൾ വേട്ടമൃഗങ്ങളുടെ ശ്രദ്ധയിൽ പെട്ടെന്ന് തന്നെ പെടാറുമുണ്ട്. എന്നാൽ ഇതിൽ നിന്ന് രക്ഷപ്പെടാൻ മരങ്ങളുടെ ഇടയിലും മറ്റും മറഞ്ഞ് നിന്ന് മൃഗങ്ങളെ പറ്റിക്കാനുള്ള കഴിവ് ജിറാഫിന് ഉണ്ട്. ഇതും ഒരുതരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ തന്നെയാണ്. വളരെ ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ ഇങ്ങനെ മറഞ്ഞ് നിൽക്കുന്ന ജിറാഫിനെ കാണാൻ സാധിക്കൂ.

ഇത്തരത്തിൽ ഉള്ള ഒരു ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു ജിറാഫ് തിരിഞ്ഞ് നിൽക്കുന്നത് കാണാം. എന്നാൽ ജിറാഫിന്റെ തല നിൽക്കുന്നതിൽ നിന്നും വളരെ ദൂരെ മുന്നോട്ട് നോക്കിയാണ് ഉള്ളത്. എന്നാൽ ഈ ചിത്രത്തിൽ കുറച്ച് നേരം നോക്കി നിന്നാൽ എന്തോ പ്രശ്‌നം ഉള്ളതായി തോന്നും. അത് എന്താണെന്ന് നിങ്ങൾക്ക് കണ്ടെത്താമോ? നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ വളരെയധികം ബുദ്ധിമാനും ലോജിക്കലായി ചിന്തിക്കുന്ന ആളുമാണെന്നാണ് അർഥം. എന്നാൽ ലോകത്തിലെ ഒട്ടുമിക്ക ആളുകൾക്കും ഈ ചിത്രത്തിലെ പ്രശ്നമെന്താണെന്ന് കണ്ടെത്താൻ കഴിയാറില്ല. നിങ്ങളും ഒന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : പാവകളുടെയിടയിൽ മൂങ്ങ; വെറും 5 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

ഈ ചിത്രത്തിലെ പ്രശ്‌നമെന്ത്?

 ഈ ചിത്രത്തിന് കാര്യമായ പ്രശ്‍നങ്ങൾ ഒന്നും തന്നെയില്ല. അങ്ങനെയുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നതാണ്. ശരിക്കും ഈ ചിത്രത്തിൽ 2 ജിറാഫുകളാണ് ഉള്ളത്. ഒരു ജിറാഫ് കുനിഞ്ഞ് നിൽക്കുകയാണ്. അതേ സമയം രണ്ടാമത്തെ ജിറാഫിന്റെ തല മാത്രമാണ് പുറത്തുകാണുന്നത്. 

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും ഇത്തരം ചിത്രങ്ങളിലൂടെ മനസിലാക്കാം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News