പാം ഓയിൽ കൊളസ്ട്രോൾ അളവ് കൂട്ടുമെന്ന് പഠനങ്ങൾ; പകരം ഭക്ഷണത്തിൽ ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ എണ്ണകൾ ഇവയാണ്

ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഉയർന്ന പൂരിത കൊഴുപ്പ് ഉള്ളതിനാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവിനെ ഏറ്റവും മോശമാക്കാൻ സാധ്യതയുള്ള എണ്ണയാണ് പാം ഓയിൽ എന്നാണ്.

Written by - Zee Malayalam News Desk | Last Updated : Feb 21, 2022, 06:34 PM IST
  • പൂരിത കൊഴുപ്പ് കുറഞ്ഞ സസ്യ എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോൾ പാം ഓയിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി ഉയർത്തുന്നു
  • പാം ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ആരോഗ്യകരമായ മറ്റ് എണ്ണകൾ തിരഞ്ഞെടുക്കുകയും വേണം
  • ഫ്ലാക്സ് സീഡ്, സൂര്യകാന്തി, റാപ്സീഡ് തുടങ്ങിയവയുടെ എണ്ണകൾ വിത്ത് എണ്ണകളാണ്
  • ഇവ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നത് നല്ലതാണ്
പാം ഓയിൽ കൊളസ്ട്രോൾ അളവ് കൂട്ടുമെന്ന് പഠനങ്ങൾ; പകരം ഭക്ഷണത്തിൽ ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ എണ്ണകൾ ഇവയാണ്

ശരീരത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉണ്ടാകുന്നത് വളരെ അപകടകരമാണ്. തെറ്റായ ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, അമിതമായ മദ്യത്തിന്റെയും പുകയിലയുടെയും ഉപയോ​ഗം എന്നിവയാണ് പൊതുവേ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുന്നത്. ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്കെത്തുന്ന കൊളസ്ട്രോളിൽ എണ്ണകൾക്കും വലിയ സ്ഥാനമുണ്ട്. ദ ജേർണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത് ഉയർന്ന പൂരിത കൊഴുപ്പ് ഉള്ളതിനാൽ നിങ്ങളുടെ കൊളസ്ട്രോൾ അളവിനെ ഏറ്റവും മോശമാക്കാൻ സാധ്യതയുള്ള എണ്ണയാണ് പാം ഓയിൽ എന്നാണ്.

പൂരിത കൊഴുപ്പ് കുറഞ്ഞ സസ്യ എണ്ണകളുമായി താരതമ്യപ്പെടുത്തുമ്പോൾ പാം ഓയിൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് ഗണ്യമായി ഉയർത്തുന്നുവെന്ന് പഠനത്തിൽ പറയുന്നു. പാം ഓയിൽ, വെളിച്ചെണ്ണ, മാംസാഹാരങ്ങൾ, വെണ്ണ, ഐസ്ക്രീമുകൾ എന്നിവയിൽ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പുകൾ ആരോഗ്യത്തിന് ഹാനികരമാണെന്നും മിതമായ അളവിൽ കഴിക്കണമെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

പാം ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കാൻ ആരോഗ്യകരമായ മറ്റ് എണ്ണകൾ തിരഞ്ഞെടുക്കുകയും വേണം. ഫ്ലാക്സ് സീഡ്, സൂര്യകാന്തി, റാപ്സീഡ് തുടങ്ങിയവയുടെ എണ്ണകൾ വിത്ത് എണ്ണകളാണ്. ഇവ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്നത് നല്ലതാണ്. ഒലിവ് ഓയിലും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച എണ്ണയാണ്.

ഫ്ലാക്സ് സീഡ് ഓയിൽ: ഫ്ലാക്സ് സീഡ് ആൽഫ-ലിനോലെനിക് ആസിഡിന്റെ മികച്ച ഉറവിടമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ദഹനത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും നല്ലതാണ്.

സൂര്യകാന്തി എണ്ണ: പൂരിത കൊഴുപ്പിന്റെ അളവ് കുറവായതിനാൽ, ഉയർന്ന അളവിലുള്ള പോളിഅൺസാച്ചുറേറ്റഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവയുള്ള സൂര്യകാന്തി എണ്ണയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒമേഗ-3, ഒമേഗ-6 എന്നിവ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാണ്.

റാപ്സീഡ് ഓയിൽ: കാബേജ് കുടുംബത്തിലെ അംഗമായ റാപ്സീഡിന്റെ എണ്ണ റാപ്സീഡ് ഓയിൽ എന്നും കനോല ഓയിൽ എന്നും അറിയപ്പെടുന്നു. പാചകം, ബേക്കിംഗ്, ഭക്ഷണം തയ്യാറാക്കൽ എന്നിവയിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. ഈ എണ്ണയ്ക്ക് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

ഒലിവ് ഓയിൽ: എക്സ്ട്രാ വെർജിൻ ഒലിവ് ഓയിലിൽ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഒലിവ് ഓയിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ഒലിവ് ഓയിൽ ആരോഗ്യകരവും ഹൃദയം, തലച്ചോറ്, സന്ധികൾ എന്നിവയ്ക്ക് ​ഗുണം ചെയ്യുന്നതുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News