ജീവിതത്തെ ദുരിതപൂർണമാക്കുന്ന രോഗാവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാർക്കിൻസൺസ് രോഗം . സമീപകാലം വരെ ചികിത്സ ഒന്നും ഇല്ലാതിരുന്ന രോഗമാണിത് . ഡിബിഎസ് പോലുള്ള ചികിത്സാ രീതികളുടെ ആവിർഭാവത്തോടെ ഈ അവസ്ഥ മാറും .
എന്താണ് പാർക്കിൻസൺസ് രോഗം
ചില പ്രത്യേക കാരണങ്ങൾ കൊണ്ട് മസ്തിഷ്കത്തിന്റെ ചില ഭാഗങ്ങളിലെ നാഡികൾക്ക് ക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് രോഗം ഉണ്ടാകുന്നത് . നൈഗ്രോ സ്ട്രയേറ്റൽ പാത്ത് വേ എന്ന മസ്തിഷ്ക നാഡീ പാതയിലെ കോശ സന്ധികളില്‍ ഡോപ്പമിൻ ന്ന ന്യൂറോ ട്രാൻസ്മിറ്ററിന്റെ സാന്നിദ്ധ്യം ഇല്ലാതാവുകയോ കുറയുകയോ ചെയ്യുന്നത് മൂലമാണ് പ്രധാനമായും പാർക്കിൻസൺസ് ഉണ്ടാകുന്നത് .
35വയസ് മുതൽ മുകളിലേയ്ക്ക് പ്രായമുള്ളവരിൽ ഈ രോഗാവസ്ഥ കാണപ്പെടാറുണ്ട് . എന്നാൽ പ്രധാനമായും രോഗനിർണയം നടക്കാറുള്ളത് 50കളിലാണ് . അപൂർവ്വമായി കുഞ്ഞുങ്ങളിലും ജുവൈനൽ പാർക്കിൻസൺസ് കാണപ്പെടാറുണ്ട് . രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാലും 10 മുതൽ 20 വർഷം വരെ രോഗിയുടെ ആയുർദൈർഘ്യം തുടരാറുണ്ട് .
ലക്ഷണങ്ങൾ
വിറയൽ ആണ് പ്രധാനമായും പാർക്കിൻസൺസിന്റെ ലക്ഷണം . ഉറക്കം നഷ്ടപ്പെടുക,വിഷാദരോഗം,അമിതമായ ഉത്കണ്ഠ,ആഹാരം ഇറക്കാൻ ബുദ്ധിമുട്ട്,ചലനശേഷി കുറയുക എന്നിവ പ്രധാന രോഗലക്ഷണമായി കാണപ്പെടുന്നു.
ചികിത്സ
ഡോപ്പമിന്റെ അഭാവമാണ് രോഗകാരണം അതുകൊണ്ട് തന്നെ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയുടെ പ്രധാന ലക്ഷ്യം ഡോപ്പമിനെ ശരിയായ നിലയിൽ എത്തിക്കുക എന്നതാണ് . ഡോപ്പമിൻ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമിൻ ഉത്തേജിപ്പിക്കാനുള്ള രുന്നുകളും നൽകുന്നുണ്ട് . മസ്തിഷ്കത്തെ ഉത്തേജിപ്പിക്കാനുള്ള ചികിത്സയായ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന രീതിയും കൂടുതൽ ഫലപ്രദം . തലച്ചോറിനകത്ത് ശസ്ത്രക്രിയ വഴി ഇലക്ട്രോഡുകൾ സ്ഥാപിച്ച് രോഗബാധിതമായ മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഡിബിഎസിലൂടെ ചെയ്യുന്നത്.