Dizziness: തലകറക്കം ഉണ്ടാകാറുണ്ടോ? ഭേദമാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ

ചിലർക്ക് ബോധം മറിയുന്നത് പോലെയും ചിലർക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായും ചലിക്കുന്നതായും തോന്നും. തലകറക്കം സ്ഥിരമായി വരികയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 02:01 PM IST
  • ചിലർക്ക് ബോധം മറിയുന്നത് പോലെയും ചിലർക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായും ചലിക്കുന്നതായും തോന്നും.
  • ചിലപ്പോൾ ചെറിയ ചില പ്രശ്നങ്ങളുടെ ഭാഗമായി വരുന്ന തലകറക്കം ചില രോഗങ്ങളുടെ ലക്ഷണമായും വരാറുണ്ട്.
  • തലകറക്കം സ്ഥിരമായി വരികയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്
  • ദേഹത്ത് ജലത്തിന്റെ അളവ് കുറഞ്ഞാൽ തലകറക്കം ഉണ്ടാകും.
Dizziness: തലകറക്കം ഉണ്ടാകാറുണ്ടോ? ഭേദമാക്കാൻ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില പൊടികൈകൾ

എല്ലാവർക്കും ചിലപ്പോഴെങ്കിലും തലകറക്കം (Dizziness) അനുഭവപ്പെട്ടിട്ടുണ്ടാകും. ചിലർക്ക് ബോധം മറിയുന്നത് പോലെയും ചിലർക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായും ചലിക്കുന്നതായും തോന്നും. തലകറക്കം തോന്നുന്നവർക്ക് ശർദ്ദിൽ ഉണ്ടാകുന്ന അവസരങ്ങളും കുറവല്ല. ചിലപ്പോൾ ചെറിയ ചില പ്രശ്നങ്ങളുടെ ഭാഗമായി വരുന്ന തലകറക്കം ചില രോഗങ്ങളുടെ (Disease) ലക്ഷണമായും വരാറുണ്ട്. അതിനാൽ തന്നെ തലകറക്കം സ്ഥിരമായി വരികയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ തലകറക്കം പെട്ടെന്ന് മാറാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കാം.

വെള്ളം കുടിക്കുക 

ദേഹത്ത് ജലത്തിന്റെ (Water) അളവ് കുറഞ്ഞാൽ തലകറക്കം ഉണ്ടാകും. തലകറക്കം ഉണ്ടാകുന്ന സമയത്ത് അധികമായി ക്ഷീണം തോന്നുകയോ, ദാഹം തോന്നുകയോ , മൂത്രം ഒഴിക്കുന്നതിന്റെ അളവ് കുറയുകയോ ചെയ്യുകയാണെങ്കിൽ ധാരാളം വെള്ളം കുടിയ്ക്കണം. അത് വഴി ശരീരത്തിലെ ജലത്തിന്റെ അളവ് നില നിർത്താൻ സഹായിക്കുകയും തലകറക്കം കുറയ്ക്കുകയും ചെയ്യും.

ALSO READ: Sneezing: തുമ്മൽ പ്രശ്‌നമായി മാറാറുണ്ടോ? തുമ്മൽ നിർത്താൻ സഹായിക്കുന്ന ചില പൊടികൈകൾ

ഇഞ്ചി

സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ശർദ്ദിലും, തലകറക്കവും കുറയ്ക്കാൻ ഇഞ്ചി (Ginger) കഴിയ്ക്കുന്നത് സഹായിക്കും. മാത്രമല്ല ഗർഭിണികൾക്ക് ഉണ്ടാകുന്ന ശർദ്ദിലും, തലകറക്കവും കുറയ്ക്കാനും ഇഞ്ചി സഹായിക്കാറുണ്ട്. ഇഞ്ചി ഭക്ഷണത്തിലോ ചായയിലോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. നിങ്ങൾ ഗർഭിണിയാണെങ്കിൽ എന്തെങ്കിലും മരുന്നായി കഴിക്കുന്നതിന് ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.

ALSO READ: കരിക്കിൻ വെള്ളം മുതൽ കറ്റാർ വാഴ വരെ ശരീരത്തിലെ ചൂട് അകറ്റാൻ വിവിധ മാർഗങ്ങൾ

വൈറ്റമിൻ സി

വിറ്റാമിൻ സി (Vitamin C) അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും തലകറക്കം കുറയ്ക്കാനും സഹായിക്കും. തല അധികമായി അനക്കിയത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാനും വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, മധുരനാരങ്ങ, സ്ട്രോബറി, ക്യാപ്സിക്കും എന്നിവയിൽ ധാരാളമായി വിറ്റാമിന് സി ഉണ്ട്.

ALSO READ: Chapped Lips: ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ? വെളിച്ചെണ്ണ, തേൻ തുടങ്ങി പരിഹരിക്കാൻ 5 വഴികൾ

വൈറ്റമിൻ ഇ

രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ വൈറ്റമിൻ ഇ സഹായിക്കും. രക്തയോട്ടം (Blood) കുറയുന്നത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാൻ  വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് സഹായിക്കും. വീറ്റ് ജേം, ബദാം, കശുവണ്ടി പരിപ്പ് തുടങ്ങിയവ, കിവി, ചീര എന്നിവയിൽ ധാരാളമായി വൈറ്റമിൻ ഇ കാണാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News