സ്തനാർബുദത്തിന്റെ (Breast Cancer) ആദ്യ ഘട്ടത്തിൽ കാര്യമായി ലക്ഷണങ്ങൾ (Symptoms) ഒന്നും തന്നെ കാണിക്കാറില്ല. എന്നാൽ തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ നിങ്ങൾക്ക് സ്തനാര്ബുദത്തിന്റെ പിടിയിൽ നിന്ന് രക്ഷനേടാൻ ആകും. സ്തനത്തിൽ ഉണ്ടാകുന്ന മുഴയാണ് ഇതിന്റെ സാധാരണയായി കണ്ട് വരുന്ന ലക്ഷണങ്ങളിൽ ഒന്ന്. എന്നാൽ സ്തനാർബുദം സ്ഥിരീകരിക്കുന്ന സ്ത്രീകളിൽ ആറിൽ ഒരാൾക്ക് വീതം മുഴ കാണാറില്ല.
സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ
എല്ലാ മാസവും നീങ്ങളുടെ സ്തനങ്ങൾ സ്വയം പരിശോധിക്കുന്നത്, സ്തനങ്ങളുടെ ചെറിയ മാറ്റങ്ങൾ പോലും മനസിലാക്കാൻ നിങ്ങളെ സഹായിക്കും. അവയിൽ ആദ്യ ലക്ഷണങ്ങളായി കണ്ട് വരുന്നത് ഇവയൊക്കെയാണ്.
ALSO READ: Pregnancy Tips: ഗര്‍ഭിണികള്‍ സൂക്ഷിക്കുക, ഒമിക്രോണ്‍ അപകടകരമാകാം, ഈ നുറുങ്ങുകള്‍ ശ്രദ്ധിക്കുക
1) മുലഞെട്ടിന്റെ രൂപത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
2) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന വേദന.
3) നിങ്ങളുടെ അടുത്ത ആർത്തവത്തിന് ശേഷം മാറാത്ത സ്തനങ്ങളിൽ ഉണ്ടാകുന്ന മുഴ
4) ചുവപ്പോ തവിട്ടോ മഞ്ഞയോ നിറത്തിൽ ഒരു സ്തനത്തിൽ നിന്ന് വരുന്ന ദ്രാവകം അല്ലെങ്കിൽ നിപ്പിൾ ഡിസ്ചാർജ്
ALSO READ: ക്യാൻസർ പ്രതിരോധത്തിന് ആവശ്യമായ ആ മൂലകം, കൂട്ടാൻ ഇത്രയും ഭക്ഷണങ്ങൾ
5) സ്തനത്തിൽ ഉണ്ടാകുന്ന ചുവപ്പ് നിറം, ചൊറിച്ചിൽ, ചുണങ്
6) കോളർബോണിന് ചുറ്റും അല്ലെങ്കിൽ കൈക്ക് താഴെ ഉണ്ടാകുന്ന ചെറിയ മുഴ
സ്തനാർബുദത്തിന്റെ രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ
1) മുലക്കണ്ണ് ഉള്ളിലേക്ക് തിരിയുന്നത്
2) ഒരു സ്തനത്തിന്റെ മാത്രം വലുപ്പം വർധിക്കുന്നത്
3) സ്തനത്തിന്റെ ചർമ്മത്തിലുണ്ടാകുന്ന ചെറിയ കുരുക്കൾ
ALSO READ: കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധനാഫലം നെഗറ്റീവാണോ? കാരണം ഇതാണ്
4) സ്തനത്തിൽ ഉള്ള മുഴ വലുതാകുന്നത്
5) വിശപ്പില്ലായ്മ
6) ഭാരക്കുറവ്
7) കക്ഷത്തിലെ ലിംഫ് നോഡുകൾ വലുതാകുന്നത്
8) സ്തനത്തിലെ രക്തക്കുഴലുകൾ ദൃശ്യമാകുന്നത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...