നല്ല ആരോഗ്യത്തിന്റെ ഏറ്റവും പ്രധാന ഘടകം ആരോഗ്യമുള്ള ഹൃദയമാണ്. ശരീരത്തിലുടനീളം പോഷക സമ്പുഷ്ടമായ രക്തം വിതരണം ചെയ്യുന്നു, ഓക്സിജൻ നൽകുന്നു, മാലിന്യങ്ങൾ നീക്കം ചെയ്യുന്നു തുടങ്ങി ഹൃദയത്തിന്റെ ധർമ്മങ്ങൾ നിരവധിയാണ്. ഹൃദയത്തെ ആരോഗ്യം വളരെ പ്രധാനമാണ്. ഹൃദയം മികച്ച രീതിയിൽ പ്രവർത്തിക്കാത്തതിന്റെ പല ലക്ഷണങ്ങളും ശരീരം പ്രകടമാക്കും. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ ഇവയാണ്.
ശ്വസന ബുദ്ധിമുട്ടുകൾ: ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പ്രവർത്തനം ദുർബലമായതിന്റെ പ്രധാന ലക്ഷണമാണ്. ചിലപ്പോൾ ശ്വാസം ലഭിക്കാത്തതുപോലെ അനുഭവപ്പെടും. ചിലപ്പോൾ ശ്വാസോച്ഛ്വാസം വേഗത്തിലാകും. ഉത്കണ്ഠ, വിളർച്ച, വിവിധ അലർജി പ്രതിപ്രവർത്തനങ്ങൾ എന്നിവ ശ്വാസതടസ്സത്തിന് കാരണമാകുമെങ്കിലും, ശ്വാസതടസ്സത്തിന് അടിസ്ഥാന കാരണം സാധാരണയായി പൾമണറി (ശ്വാസകോശം ഉൾപ്പെടെ) അല്ലെങ്കിൽ ഹൃദയം ആണ്.
നെഞ്ചിൽ അസ്വസ്ഥത: നെഞ്ചിലെ അസ്വസ്ഥത ദുർബലമായ ഹൃദയത്തിന്റെ കൂടുതൽ വ്യക്തമായ ലക്ഷണങ്ങളിൽ ഒന്നാണ്. നെഞ്ചിൽ വേദനയോ സമ്മർദ്ദമോ അനുഭവപ്പെട്ടാൽ ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് മനസ്സിലാക്കണം. താൽക്കാലിക അസ്വാസ്ഥ്യം, ഉപരിതലത്തിൽ തോന്നുന്ന വേദന എന്നിവ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ സൂചിപ്പിക്കാനുള്ള സാധ്യത കുറവാണ്. എന്നാൽ, ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട നെഞ്ചുവേദന പുറത്തുനിന്നുള്ള സമ്മർദ്ദത്തെ ബാധിക്കില്ല. ശരീരം വിശ്രമത്തിലായിരിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇത്തരത്തിൽ വേദനയുണ്ടാകാം.
ALSO READ: ഉന്മേഷത്തോടെ ദിവസം ആരംഭിക്കാം; രാവിലെ കുടിക്കാം ഈ 'ഹെൽത്തി ഡ്രിങ്കുകൾ'
ഇടത് തോളിൽ വേദന: തലച്ചോറിലെ അതേ വേദന കേന്ദ്രങ്ങൾക്ക് ഇടതു കൈയിലെയും ഹൃദയത്തിലെയും ഞരമ്പുകളിൽ നിന്ന് സിഗ്നലുകൾ ലഭിക്കും. തൽഫലമായി, ഇടത് കൈയിലോ തോളിലോ ഉള്ള വേദന വളരെ രൂക്ഷമാകാം. ഹൃദയസംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട സാധാരണമായ ലക്ഷണമാണ് ഇടത് തോളിലെ വേദന.
വീർത്ത പാദങ്ങൾ: വീർത്ത പാദങ്ങൾ ഹൃദയസ്തംഭനത്തിന്റെ ലക്ഷണമായിരിക്കാം. പാദങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാകാം പാദങ്ങൾ വീർത്തുവരുന്നതിന് കാരണം. അതിനാൽ, പാദങ്ങൾ വീർത്ത് വരുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്.
തലകറക്കം അനുഭവപ്പെടുന്നത്: തലകറക്കം സാധാരണയായി തലച്ചോറിലെ ഓക്സിജന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാണ്. ഇത് സ്ട്രോക്കിനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ഹൃദയസ്തംഭനം, ഹൃദയ വാൽവിന്റെ പ്രശ്നങ്ങൾ, അല്ലെങ്കിൽ രക്തപ്രവാഹത്തിന് തടസം നേരിടുന്നത് തുടങ്ങിയവയുടെ ലക്ഷണമാകാം. കാലുകളേക്കാൾ തലയിലേക്ക് രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രയത്നിക്കേണ്ടതുണ്ട്. പെട്ടെന്ന് എഴുന്നേറ്റുനിൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നത് ഹൃദ്രോഗത്തിന്റെയും രക്തസമ്മർദ്ദ പ്രശ്‌നങ്ങളുടെയും ഒരു സാധാരണ ലക്ഷണമാണ്.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...