Tea Side Effects: രാവിലെ ഉറക്കമുണര്‍ന്നയുടനെ ഒരു കപ്പ് ചൂട് ചായ, അത് എല്ലാവര്‍ക്കുംതന്നെ ഇഷ്ടമാണ്. ഒട്ടുമിക്കവര്‍ക്കും അതു ഒരു ശീലവുമാണ്. ചിലര്‍ക്ക് ചായ വളരെ ഇഷ്ടമാണ്, രാവിലെ എഴുന്നേറ്റയുടൻ അവർ ചായ കുടിക്കും. ചായയോടെയാണ് അവര്‍ ദിവസം ആരംഭിക്കുക.
എന്നാൽ, രാവിലെ എഴുന്നേറ്റതിന് ശേഷം ഉടന്‍തന്നെ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളും വരുത്തുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതായത്, ഒഴിഞ്ഞ വയറ്റിൽ ചൂട് ചായ കുടിയ്ക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും.
Also Read: Coconut Water Benefits: ദിവസവും കുടിയ്ക്കാം കരിക്കിന്‍ വെള്ളം, അറിയാം ആരോഗ്യ ഗുണങ്ങള്‍
അതായത്, ആരോഗ്യവിദഗ്ധർ പറയുന്നതനുസരിച്ച് വെറും വയറ്റിൽ ചായ കുടിയ്ക്കുന്നതുകൊണ്ട് ദോഷങ്ങൾ പലതാണ്. രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും എന്നതാണ് പ്രധാന വസ്തുത. ഇത് മാത്രമല്ല, ഇത്തരത്തിൽ വെറുംവയറ്റിൽ ചായ കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.
Also Read: Hair Care: മുടി കൂടുതല്‍ കരുത്തോടെ വളരും, ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
നിങ്ങൾ ഒരു ചായ പ്രേമിയാണ് എങ്കിൽ വെറും വയറ്റിൽ ചായ കുടിക്കുന്നതുകൊണ്ടുള്ള ദോഷ വശങ്ങൾകൂടി തീർച്ചയായും അറിഞ്ഞിരിക്കണം.
വെറും വയറ്റിൽ ചായ കുടിക്കുന്നതിന്‍റെ ദോഷങ്ങൾ
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് അസിഡിറ്റിക്ക് കാരണമാകും. നേരിയ തോതിൽ അസിഡിറ്റി പ്രശ്‌നമുള്ള അവസരത്തിൽ ഒരു കരണവശാലും ചായ കുടിയ്ക്കരുത്, ഇത് അസിഡിറ്റി വർദ്ധിക്കാൻ ഇടയ്ക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വിശപ്പ് കുറയ്ക്കും. വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ, ശരീരത്തിൽ ആവശ്യമായ പോഷകങ്ങളുടെ കുറവ് ഉണ്ടാകുന്നു. അതിനാൽ വിശപ്പ് ക്രമേണ കുറയാൻ തുടങ്ങുന്നു.
വെറും വയറ്റിൽ ചായ കുടിക്കുന്നത് ചിലരിൽ എരിച്ചിൽ, ഛർദ്ദി എന്നിവ ഇല്ലാതാക്കാൻ സഹായിയ്ക്കും. എന്നാൽ, വയറുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും ഉടലെടുക്കാനും ഇത് വഴി തെളിക്കും.
നിങ്ങൾ ഉറക്കമില്ലായ്മയോ മാനസിക സമ്മർദ്ദമോ നേരിടുന്ന അവസരമാണ് എങ്കിൽ ഒഴിഞ്ഞ വയറ്റിൽ ചായ കുടിക്കുന്നത് ഈ പ്രശ്നം വഷളാക്കും. അതായത്, വെറും വയറ്റിൽ ചായ കുടിക്കുന്നത് ഉറക്കം കുറയ്ക്കും.
വെറും വയറ്റിൽ ചായ കുടിയ്ക്കുന്നത് വായ് നാറ്റത്തിന് കാരണമാകും. ഇത് വായയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...