മൺസൂൺ കാലം ചർമ്മ രോഗങ്ങളുടെ കാലം കൂടിയാണ്. പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഇക്കാലത്ത് നമ്മൾ അഭിമുഖീകരിക്കാറുണ്ട്. ചർമ്മത്തിൽ ചൊറിച്ചിലും വരൾച്ചയും പാടുകളും എല്ലാം ഇക്കാലത്തെ പ്രശ്നങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ചർമ്മസംരക്ഷണത്തിന് ഗ്ലിസറിൻ ആവശ്യമായി വരുന്നത്. ഗ്ലിസറിൻ മുഖത്തെ തിളക്കമുള്ളതാക്കുക മാത്രമല്ല, ചർമ്മത്തിന് ഒരു ദോഷവും വരുത്തുന്നില്ല.
മഴക്കാലത്തെ ഗ്ലിസറിൻ ഉപയോഗം
1.മേക്കപ്പ് നീക്കംചെയ്യൽ
ഗ്ലിസറിൻ ഒരു മികച്ച മേക്കപ്പ് റിമൂവറായാണ് പ്രവർത്തിക്കുന്നത്. ഇതിനായി ഗ്ലിസറിനിൽ റോസ് വാട്ടറിൽ കലർത്തി കോട്ടൺ ബോളിൽ പുരട്ടി മേക്കപ്പ് നീക്കം ചെയ്യാം. ഗ്ലിസറിൻ കണ്ണിനുള്ളിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
2.ടോണർ
നിങ്ങൾ ഗ്ലിസറിൻ പതിവായി ചർമ്മത്തിൽ പുരട്ടുമ്പോൾ, അത് നിങ്ങളുടെ ചർമ്മത്തെ മുറുക്കുന്നു. അതിനാൽ, നിങ്ങളുടെ ദിനചര്യയിൽ ഇത് ഒരു ടോണറായി ഉപയോഗിക്കാം. ഇഅര കപ്പ് റോസ് വാട്ടർ എടുത്ത് അതിൽ ഒരു ടീസ്പൂൺ ഗ്ലിസറിൻ ചേർക്കുക. ഇപ്പോൾ ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ചർമ്മത്തിൽ നന്നായി പുരട്ടുക.
3. മോയ്സ്ചറൈസർ
പല കോസ്മെറ്റിക് കമ്പനികളും ചർമ്മത്തിൻറെ വരൾച്ച നീക്കം ചെയ്യാൻ ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന് പ്രകൃതിദത്തമായ മോയ്സ്ചറൈസറായും ഉപയോഗിക്കാം. വേണമെങ്കിൽ ബദാം ഓയിലിൽ കലക്കിയും പുരട്ടാം.
4.നൈറ്റ് ക്രീം
നൈറ്റ് ക്രീം ആയും ഗ്ലിസറിൻ ഉപയോഗിക്കാം. ഇത് സ്വാഭാവികമായും നിങ്ങളുടെ ചർമ്മത്തെ രാത്രിയിൽ ഈർപ്പമുള്ളതാക്കി യുവത്വം നിലനിർത്തും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...