Newdelhi: കോവിഡ് വാക്സിനേഷന് (Covid Vaccine) പുതിയ മാർഗ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. മുലയൂട്ടുന്ന അമ്മമാർക്കും കോവിഡ് വാക്സിനെടുക്കാം. കോവിഡ് രോഗികൾക്ക് രോഗം ഭേദമായി മൂന്ന് മാസത്തിന് ശേഷവും വാക്സിനെടുക്കാം.
മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്സിന്‍ എടുക്കാനാവുമെന്ന് ദേശീയ വിദഗ്ധ സമിതിയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചു.അമ്മമാരേയും അവരുടെ കുഞ്ഞുങ്ങളേയും കോവിഡില്‍ നിന്ന് രക്ഷിക്കാന്‍ വാക്സിന്‍ നല്‍കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതിൽ അവ്യക്തത തുടർന്നിരുന്നിതിനാൽ. ഇന്ത്യയില്‍ (India) ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കുന്നതും തുടങ്ങിയിരുന്നില്ല. അതിനിടയിലാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളിലും ഗര്‍ഭിണികളില്‍ വാക്സിന്‍ ഫലപ്രദമാണെന്ന പഠനങ്ങള്‍ വന്നത്. പല രാജ്യങ്ങളിലും ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.
അതേസമം കോവിഡ് നെഗറ്റീവായാൽ അവർക്ക് മൂന്ന് മാസത്തിന് ശേഷമെ വാക്സിനെടുക്കേണ്ടതുള്ളു.ആര്‍ടിപിസിആര്‍ നെഗറ്റീവായാല്‍ ഇവർക്ക് രക്തദാനം ചെയ്യാനും സാധിക്കും. വാക്സിന്‍ ആദ്യ ഡോസ് സ്വീകരിച്ചശേഷം വീണ്ടും കോവിഡ് ബാധിച്ചാല്‍ നെഗറ്റീവായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ രണ്ടാം ഡോസ് സ്വീകരിക്കാവൂ-ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...