Optical Illusion : കല്ലുകൾക്കിടയിൽ ഒളിച്ച് തവള; 17 സെക്കന്റുകളിൽ കണ്ടെത്താമോ?

നിങ്ങൾ അതിബുദ്ധിമാനും ഏകാഗ്രത ഉള്ള ആളും ആണെങ്കിൽ മാത്രമേ ഈ തവളെ കണ്ടെത്താൻ കഴിയൂ.

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 01:08 PM IST
  • സാമൂഹിക മാധ്യമ സൈറ്റായ റെഡിറ്റിൽ പങ്കുവെച്ച ഒരു ചിത്രമാണിത്.
  • ഈ തവളെ കണ്ടെത്താൻ നിങ്ങൾക്ക് ആകെയുള്ള സമയം 17 സെക്കന്റുകളാണ്.
  • നിങ്ങൾ അതിബുദ്ധിമാനും ഏകാഗ്രത ഉള്ള ആളും ആണെങ്കിൽ മാത്രമേ ഈ തവളെ കണ്ടെത്താൻ കഴിയൂ.
Optical Illusion : കല്ലുകൾക്കിടയിൽ ഒളിച്ച് തവള; 17 സെക്കന്റുകളിൽ കണ്ടെത്താമോ?

കുറച്ചുകാലങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്.  നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങൾ ഇവയെല്ലാം  മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. മനുഷ്യ മനസിനെ പഠിക്കാൻ ചില സൈക്കോളജിസ്റ്റുകളും ഇത്തരം ടെസ്റ്റുകൾ ഉപയോഗിക്കാറുണ്ട്.  ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ തലച്ചോറിന് വളരെ നല്ലൊരു വ്യായാമം കൂടിയാണ്. ആളുകളുടെ ഏകാഗ്രത കൂട്ടാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്.  പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്. 

സാമൂഹിക മാധ്യമ സൈറ്റായ റെഡിറ്റിൽ പങ്കുവെച്ച ഒരു ചിത്രമാണിത്. ഒരു വീടിന്റെ മുറ്റമാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇപ്പോൾ മഴ നനഞ്ഞ് വെള്ളത്തിന്റെ അംശവും ഈ കല്ലുകളിൽ കാണാം. കാണാൻ വളരെ ഭംഗിയുണ്ടെങ്കിലും ഈ ചിത്രത്തിൽ എവിടെയോ ഒരു തവള ഒളിച്ചിരിപ്പുണ്ട്. ഈ തവളയെ നിങ്ങളക്ക് കണ്ടെത്താമോ. ഈ തവളെ കണ്ടെത്താൻ നിങ്ങൾക്ക് ആകെയുള്ള സമയം 17 സെക്കന്റുകളാണ്. നിങ്ങൾ അതിബുദ്ധിമാനും ഏകാഗ്രത ഉള്ള ആളും ആണെങ്കിൽ മാത്രമേ ഈ തവളെ കണ്ടെത്താൻ കഴിയൂ. ഈ തവളെയെ കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒരു യുവാവ് ഒളിച്ചിരിപ്പുണ്ട്; 11 സെക്കന്റുകൾക്കുള്ളിൽ കണ്ടെത്താമോ?

തവളയെ കാണാം 

Optical Illusion

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News