Vitamin A: 'വിറ്റാമിൻ എ' കുറവുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തണം ഈ പഴങ്ങളും പച്ചക്കറികളും

Vitamin A Deficiency: വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 5, 2024, 10:58 PM IST
  • കാരറ്റ് വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ്
  • കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മികച്ചതാക്കാൻ സഹായിക്കും
  • രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് മികച്ചതാണ്
Vitamin A: 'വിറ്റാമിൻ എ' കുറവുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തണം ഈ പഴങ്ങളും പച്ചക്കറികളും

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് വളരെ പ്രധാനമായ ഒരു വിറ്റാമിനാണ് വിറ്റാമിൻ എ. കാഴ്ച ശക്തി മെച്ചപ്പെടുത്തുന്നതിനും കണ്ണിൻറെ ആരോഗ്യം മികച്ചതാക്കുന്നതിനും പ്രതിരോധശക്തി വർധിപ്പിക്കുന്നതിനും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിനും വിറ്റാമിൻ എ പ്രധാനമാണ്.

വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാനും കാഴ്ച മികച്ചതാക്കാനും ചർമത്തിൻറെയും മുടിയുടെയും ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ശരീരത്തിന് ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാൻ ഭക്ഷണകാര്യങ്ങളിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിറ്റാമിൻ എ ലഭിക്കാൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും ഏതെല്ലാമാണെന്ന് നോക്കാം.

ALSO READ: അറിഞ്ഞ് കഴിക്കാം അച്ചാർ; രുചിമാത്രമല്ല, ഗുണങ്ങളുമുണ്ട്

കാരറ്റ് വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ്. കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മികച്ചതാക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇത് മികച്ചതാണ്. വിറ്റാമിൻ എ ധാരാളമായി അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്. കണ്ണിൻറെ ആരോഗ്യത്തിനും രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇവ സഹായിക്കും.

മാമ്പഴം വിറ്റാമിൻ എ സമ്പുഷ്ടമാണ്. ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും ചർമത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും. ആപ്രിക്കോട്ട് ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയതാണ്. ഇവ കഴിക്കുന്നത് കണ്ണിൻറെ ആരോഗ്യത്തിനും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഗുണം ചെയ്യും.

ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ​ഗുണങ്ങൾ അറിയാം

പപ്പായ വിറ്റാമിൻ എ അടങ്ങിയതാണ്. ഇവ ചർമ്മത്തിന്റെ ആരോ​ഗ്യം മികച്ചതായി നിലനിർത്തുന്നതിനും രോ​ഗപ്രതിരോധശേഷിക്കും നല്ലതാണ്. കാപ്സിക്കത്തിലും വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. തണ്ണിമത്തൻ വിറ്റാമിൻ എയും ആൻറി ഓക്സിഡൻറുകളും അടങ്ങിയതാണ്. ഇവ കഴിക്കുന്നതും ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News