Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും കഴിക്കൂ.. പിന്നെ ജിമ്മിൽ പോകേണ്ടി വരില്ല!

Vegetables for Weight Loss: തടികുറയ്ക്കാൻ ആളുകൾ പല വഴികളും പരീക്ഷിക്കാറുണ്ട്, എന്നാൽ അത് നടപ്പിലാക്കുക പ്രയാസമാണ്.  എങ്കിലും ചില ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ഒതുങ്ങിയ വയറ്  സ്വന്തമാക്കാൻ കഴിയും.   

Written by - Ajitha Kumari | Last Updated : Jun 17, 2022, 12:27 PM IST
  • ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും കഴിക്കൂ
  • തടികുറയ്ക്കാൻ ആളുകൾ പല വഴികളും പരീക്ഷിക്കാറുണ്ട്
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ ഇവ രണ്ടും കഴിക്കൂ.. പിന്നെ ജിമ്മിൽ പോകേണ്ടി വരില്ല!

Weight Loss Vegetables: കഴിഞ്ഞ 2 വർഷമായി യുവാക്കളുടെ ഭാരം അതിവേഗം വർദ്ധിച്ചിട്ടുണ്ട് അതിന് കാരണം കൊറോണ വൈറസ് പടർന്നതിന് ശേഷമുള്ള ലോക്ഡൗണും അതിനെ തുടർന്നുള്ള വർക്ക് ഫ്രം ഹോം കൾച്ചറുമാണ്. ഇപ്പോൾ എല്ലാം മാറി പുറത്തിറങ്ങി തുടങ്ങിയപ്പോൾ തൂങ്ങിയ വയറും തടി കൂടുതലും ആളുകൾക്ക് വലിയ ബുദ്ധിമുട്ട് ആയിരിക്കുകയാണ്.  അതുകൊണ്ടുതന്നെ അതൊന്ന് കുറയ്ക്കാൻ എല്ലാവരും കിടഞ്ഞു പരിശ്രമിക്കുകയാണ്.  പക്ഷേ മിക്കവർക്കും ജിമ്മിൽ പോകാൻ സമയമില്ല അതിനാൽ ഇനി ഇവർ ശ്രദ്ധിക്കേണ്ടത് ഇവരുടെ ഭക്ഷണക്രമം മാട്ടുക എന്നതാണ്.  എന്നാൽ മാത്രമേ ഇവർക്ക് ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളു.

Also Read: Weight Loss Tips: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്!

നിങ്ങൾക്ക് ഒതുങ്ങിയ വയറ് വേണമെങ്കിൽ ഈ 2 പച്ചക്കറികൾ കഴിക്കുക (If you want to get flat tummy then eat these 2 vegetables)

ശരീരത്തിന് വടിവൊത്ത ആകൃതി കൊണ്ടുവരുന്നതിനും തൂങ്ങിയ വയറ് സ്വന്തമാക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല.  ഇതിന് നമ്മുടെ ദൈനംദിന ഭക്ഷണ ശീലങ്ങൾ വളരെ പ്രധാനമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ നിങ്ങൾ ദിവസവും ഈ 2 പച്ചക്കറികൾ കഴിച്ചാൽ ശരീരഭാരം കുറയ്ക്കുക എന്നത് നിഷ്പ്രയാസം നടക്കും.  

Also Read: Garlic For Weight Loss: ശരീരഭാരം കുറയ്ക്കാൻ ദിനവും ഉണർന്നയുടനെ വെളുത്തുള്ളി കഴിക്കുക, ഫലം ഉടൻ

>> നമ്മൾ പറയുന്നത് മറ്റൊന്നിനേയും കുറിച്ചല്ല. വെള്ളരിക്കയേയും, കക്കടിയേയും (Kakdi) കുറിച്ചാണ്.  ഇത് രണ്ടും വെള്ളരിക്കയുടെ ഇനത്തിൽ പെട്ട ഒന്ന് തന്നെയാണ്. ഇത് സാധാരണയായി സാലഡായിട്ടാണ് നമ്മൾ കഴിക്കുന്നത്.  ഇതിൽ ധാരാളം ജലം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.  കൂടാതെ ഇതിൽ കലോറി വളരെ കുറവായതിനാൽ  ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

>  ഇത് രണ്ടിലും നാരുകളുടെ അളവ് കൂടുതലാണ്.  ഒപ്പം ഇതിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ദഹനവ്യവസ്ഥ മികച്ചതായിരിക്കും കൂടതെ വയറിന് അസ്വസ്ഥതയുമുണ്ടാവില്ല.  ഈ രണ്ട് പച്ചക്കറികളിലും വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Also Read: കളി കോഴിയോട്.. കളിക്കാൻ ചെന്ന പൂച്ചയെ പഞ്ഞിക്കിട്ട് പൂവൻ, വീഡിയോ വൈറൽ! 

>> ഇവ രണ്ടും കഴിച്ചാൽ നമ്മുടെ വയർ പെട്ടെന്ന് നിറയും.  അതുകാരണം കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടില്ല. കുറച്ച് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ഭാരത്തെ നേരിട്ട് ബാധിക്കുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് എളുപ്പമാക്കുകയും ചെയ്യും.

>> ഉച്ചഭക്ഷണത്തിലും അത്താഴസമയത്തും ഇവയുടെ എന്നിവയുടെ സാലഡ് ഉണ്ടാക്കുക. നിങ്ങൾക്ക് ഇതിന്റെ രുചി വർദ്ധിപ്പിക്കണമെങ്കിൽ അതിൽ കാരറ്റ്, ഉള്ളി, റാഡിഷ്, തക്കാളി എന്നിവ ചേർത്തശേഷം നാരങ്ങ നീര് കൂടി മിക്സ് ചെയ്യുക. ഇത് വയറ്റിലെ കൊഴുപ്പിനെ വെണ്ണ പോലെ അലിയിക്കാൻ സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News