ശരീരഭാരം വർധിപ്പിക്കുമെന്ന് പലരും ധരിച്ചുവച്ചിരിക്കുന്ന ഒരു ഉത്പന്നമാണ് ഉരുളക്കിഴങ്ങ്. എന്നാൽ ആരോഗ്യവിദഗ്ധർ പറയുന്നത് ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്ക്കുമെന്നാണ്. വളരെയധികം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണപദാർഥമാണ് ഉരുളക്കിഴങ്ങ്.
എന്നാൽ വറുത്ത ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഒലീവ് ഓയിൽ ഉപയോഗിച്ച് ഉരുളക്കിഴങ്ങ് പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഉരുളക്കിഴങ്ങിൽ അന്നജവും നാരുകളും കൂടുതലാണ്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. ഉരുളക്കിഴങ്ങിൽ ഉയർന്ന അളവിൽ പൊട്ടാസ്യം ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡയറ്റീഷ്യൻമാർ അഭിപ്രായപ്പെടുന്നു.
ഉരുളക്കിഴങ്ങിൽ വേഗത്തിൽ പ്രവർത്തിക്കുന്ന കാർബോഹൈഡ്രേറ്റ് ആണുള്ളത്. പരിമിതമായ അളവിൽ കഴിക്കുമ്പോൾ ഉരുളക്കിഴങ്ങ് ദോഷകരമായ ഭക്ഷണമല്ല. ഫ്രഞ്ച് ഫ്രൈസ്, ബട്ടർ ചേർത്ത് തയ്യാറാക്കുന്ന ഉരുളക്കിഴങ്ങ് വിഭവങ്ങൾ എന്നിവ ശരീരഭാരം വർധിപ്പിക്കും. എന്നാൽ വേവിച്ച ഉരുളക്കിഴങ്ങ് കഴിക്കുന്നത് ദഹനത്തിനും നല്ലതാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...