തിരുവനന്തപുരം: കളരിയിലും യോഗാഭ്യാസത്തിലും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു ആറര വയസ്സുകാരനുണ്ട് തലസ്ഥാനത്ത്. ഇവന്റെ സവിശേഷതകൾ കേട്ടാൽ ആരുമൊന്ന് ഞെട്ടിപ്പോകും. യോഗയുടെ ആസനമുറകളും കളരിയിലെ 18 ചുവടുകളും ആദിത്യന് ചെറുപ്രായത്തിൽ തന്നെ മനഃപാഠമാണ്. യോഗാഭ്യാസങ്ങളിലെ പത്മാസനം മുതൽ ജലത്തിൽ പൊങ്ങി കിടക്കുന്ന പ്ലാവിനി പ്രാണായാമം വരെ ഇവന് അനായാസം വഴങ്ങും.
നാലാം വയസ്സിൽ കളരിത്തറയിൽ എത്തിയ ആദിത്യൻ ചെറുപ്രായത്തിൽ തന്നെ ആസന മുറകളെല്ലം ഹൃദിസ്ഥമാക്കി എന്നുള്ളതും എടുത്തുപറയേണ്ടതാണ്. ആദിത്യന്റെ ജീവിത പരമ്പരയിലെക്കാണിനി നമ്മൾ പോകുന്നത്. കളരിത്തറയിലേക്കും ആദിത്യന്റെ വിശേഷങ്ങളിലേക്കും ഒന്ന് പോയി വരാം.
നാലാം വയസ്സിലാണ് ആദിത്യൻ കളരിത്തറയിലെത്തുന്നത്. രണ്ടു വർഷം കൊണ്ട് 18 ചുവടുകളും സ്വായത്തമാക്കി. നല്ല മെയ് വഴക്കം, പക്വമായ ചുവടുകൾ, വേഗത, ആസന്ന മുറകളിലെ കൃത്യത, ഇതൊക്കെയാണ് ആദിത്യന്റെ സവിശേഷത.
ALSO READ : പോലീസുകാർക്കായി തൊപ്പി നെയ്യുന്ന രാജേന്ദ്രനെ പരിചയപ്പെടാം; മൂന്നരപതിറ്റാണ്ട് നീളുന്ന ജോലിയിൽ മുഴുകി ഈ 64കാരൻ
മകന്റെ അഭിരുചിക്കനുസരിച്ച് അച്ഛൻ മണികണ്ഠന്റെയും 'അമ്മ പ്രീതയുടെയും പൂർണ പിന്തുണയുമുണ്ട് ആദിത്യന്. ആദിത്യനെ യോഗയിലേക്ക് കൈപിടിച്ചുയയർത്തിയത് അച്ഛൻ മണികണ്ഠന്റെ പ്രചോദനമാണ്. കാട്ടാക്കടയിൽ ശിവ മർമ്മ കളരി ആൻഡ് യോഗ സെൻററിലെ അഞ്ചാമത്തെ കേന്ദ്രമായ വീരണകാവ് ബ്രാഞ്ചിൽ യോഗയും കളരിയും അഭ്യസിക്കുന്ന ആദിത്യൻ അഷ്ടകുംഭ പ്രാണായാമത്തിൽ ഏറെ മനസാനിധ്യവും ഏകാഗ്രതയും വേണ്ട പ്ലാവിനി പ്രാണായാമവും പരിശീലിക്കുന്നുണ്ട്. യോഗ കളരി അധ്യാപകരായ സുരേഷ്കുമാറും പ്രിയ അധ്യാപികയുമാണ് ആദിത്യനെ യോഗയുടെ പാതയിലേക്ക് നയിക്കുന്നത്.
കാട്ടാക്കട നെടുവൻ തറട്ട സർക്കാർ എൽ പി എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ. തിരുവനന്തപുരം പുന്നയ്കാലവിള പുത്തൻവീട്ടിൽ മണികണ്ഠന്റെയും പ്രീതയുടെയും മൂത്തമകനാണ് ആദിത്യൻ.
പഠനത്തോടൊപ്പം യോഗയ്ക്കും കളരിക്കും സമയം വിനിയോഗിക്കുന്ന ആദിത്യൻ ഇതര വിദ്യാർത്ഥികൾക്കുൾപ്പടെ മാതൃകയാണ്. എന്നാൽ ഒരു കുഞ്ഞു ആഗ്രഹം കൂടിയുണ്ട് ചെറുപ്രായത്തിൽ ആദിത്യന്. അത് ഇതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യോഗം ചെയ്യണം . ഈ ആഗ്രഹം എത്രയും വേഗം നടക്കട്ടെ എന്നാണ് ആദിത്യന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.