മ്യാന്മാറില് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തി. അസം, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വൈകിട്ട് നാലേകാലോടെയാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി സ്ഥിതികരണമില്ല.
ഇന്ത്യ-മ്യാൻമർ അതിർത്തിയിലാണ് പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കൽ സർവേ പ്രാഥമികമായി അറിയിച്ചു. പലയിടങ്ങളിലും ഭൂചലനത്തെത്തുടർന്നു ജനങ്ങൾ കെട്ടിടങ്ങളില്‍ നിന്നു പുറത്തിറങ്ങി. ചിലയിടങ്ങളിൽ റോഡുകളിൽ വിള്ളലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങൾ പലതും ഉൾനാടുകളും ഗ്രാമീണ മേഖലകളുമാണ്.