Malayalam Horoscope: ഇന്ന് നിങ്ങൾക്ക് എങ്ങനെയുള്ള ദിവസമായിരിക്കും? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

വേദ ജ്യോതിഷ പ്രകാരം, ഗ്രഹങ്ങൾ ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. ഇന്നത്തെ ദിവസം ഓരോ രാശിക്കാർക്കും എങ്ങനെയുള്ളതാണെന്ന് അറിയാം.

  • Feb 24, 2025, 06:12 AM IST
1 /12

മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഭാഗ്യം ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചിലവുകൾ നിയന്ത്രിക്കണം. ജോലികൾ വേഗത്തിൽ ചെയ്തു തീർക്കും.

2 /12

ഇടവം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. വിദ്യാഭ്യാസ മേഖലയിൽ ശോഭിക്കാനാകും. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. വൈകുന്നേരം ക്ഷേത്ര സന്ദർശനം നടത്താൻ സാധ്യത.

3 /12

മിഥുനം രാശിക്കാർക്ക് ജോലിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ വരും. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കും. നിമയപരമായ കാര്യങ്ങളിൽ ഇന്ന് നിരാശയായിരിക്കും ഫലം.

4 /12

കർക്കടകം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. പങ്കാളിയോടൊപ്പം യാത്ര പോകാൻ സാധ്യത.

5 /12

ചിങ്ങം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ബിസിനസിൽ പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കുക.

6 /12

കന്നി രാശിക്കാർ ഇന്ന് പണം ചിലവഴിക്കുന്നതിന് മുൻപ് ചിന്തിക്കേണ്ടത് പ്രധാനമാണ്. പങ്കാളിയുടെ പിന്തുണ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാനാകും.

7 /12

തുലാം രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസം ആയിരിക്കും. വിവാഹം ആലോചിക്കുന്നവർക്ക് അനുയോജ്യമായ ആലോചനകൾ വരും. നിങ്ങളുടെ ജോലികൾ സ്വയം പൂർത്തിയാക്കുക. മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നത് വിപരീത ഫലം ചെയ്യും.

8 /12

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ആത്മീയമായ ഉയർച്ചയുണ്ടാകും. ആത്മീയ കാര്യങ്ങളിൽ താത്പര്യം വർധിക്കും. പ്രണയമുള്ളവർക്ക് വിവാഹത്തിന് വഴിയൊരുങ്ങും.

9 /12

ധനു രാശിക്കാർ പ്രശ്നങ്ങളെ ക്ഷമയോടെ നേരിടണം. ആരെയും വിശ്വസിക്കരുത്. വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക. പ്രശ്നങ്ങളെ ക്ഷമയോടെ നേരിട്ടാൽ മാത്രമേ വിജയമുണ്ടാകൂ.

10 /12

മകരം രാശിക്കാർക്ക് ഇന്ന് അനാവശ്യ ചിലവുകൾ ഉണ്ടാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. സമ്പാദ്യം വർധിക്കും. വരുമാനത്തിൽ വർധനവുണ്ടാകും.

11 /12

കുംഭം രാശിക്കാർ ഏത് ജോലി ചെയ്യുന്നതിന് മുൻപും ക്ഷമ പാലിക്കണം. തീരുമാനങ്ങൾ തിടുക്കത്തിലെടുക്കരുത്. നിക്ഷേപം നടത്തുന്നത് അനുകൂല ദിവസമാണ്. ഇത് ഭാവിയിൽ ലാഭം നൽകും.

12 /12

മീനം രാശിക്കാർ ഇന്ന് ജാഗ്രത പുലർത്തണം. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola