നിഴൽ ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും കേതുവും. 18 മാസത്തിൽ ഒരിക്കലാണ് ഇവ അതിന്റെ രാശിമാറുന്നത്. ഈ ഗ്രഹങ്ങളുടെ ചലനം ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്.
മെയ് മാസത്തിൽ ഇവയുടെ രാശിമാറ്റം സംഭവിക്കാൻ പോകുകയാണ്. രാഹു മീനം രാശിയിൽ നിന്നും കുംഭം രാശിയിലേക്കും കേതു കന്നി രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്കുമാണ് സഞ്ചരിക്കുന്നത്. മെയ് 18നാണ് ഇരു ഗ്രഹങ്ങളുടെയും രാശിമാറ്റം.
രാഹു-കേതു ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കും. എന്നാൽ രണ്ട് രാശികൾക്ക് ഇത് ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. ഏതൊക്കെയാണ് ആ രണ്ട് രാശികളെന്ന് നോക്കാം.
കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ പ്രയാസങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. വളരെ ആലോചിച്ച് മാത്രം തീരുമാനങ്ങൾ എടുക്കുക. തെറ്റായ തീരുമാനങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. സാമ്പത്തിക ബുദ്ധിമിട്ടുകൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. കടം വാങ്ങുന്നത് ഒഴിവാക്കുക. ജോലികൾ ചെയ്ത് തീർക്കാൻ കാലതാമസം ഉണ്ടാകും. ബിസിനസിലും നഷ്ടമുണ്ടാകാനുള്ള സാധ്യതയേറെയാണ്.
ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ നിസാരമാക്കരുത്. ബിസിനസിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതയേറെയാണ്. പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാതിരിക്കുക. മാനസിക സമ്മർദ്ദം വർധിക്കും. ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. തൊഴിൽ മേഖലയിലും പ്രതിസന്ധികൾ ഉടലെടുക്കും. ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരും. മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടാതിരിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.