ഭരത്പൂർ: ജയ്പൂർ-ആഗ്ര ഹൈവേയിൽ ഹൻത്ര ഗ്രാമത്തിന് സമീപം നിർത്തിയിട്ടിരുന്ന ബസിൽ ട്രക്ക് ഇടിച്ച് 11 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ജയ്പൂർ-ആഗ്ര ദേശീയ പാതയിൽ രാജസ്ഥാനിലെ ഭരത്പൂരിലെ ഹൻത്ര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. ഗുജറാത്തിലെ ഭാവ്നഗറിൽ നിന്ന് ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അറ്റകുറ്റപ്പണികൾക്കായി ബസ് ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകട സമയത്ത് ചില യാത്രക്കാർ ബസിലുണ്ടായിരുന്നു, ചിലർ പുറത്ത് നിൽക്കുകയായിരുന്നുവെന്ന് ഭരത്പൂർ പോലീസ് സൂപ്രണ്ട് മൃദുൽ കചവ പറഞ്ഞു.
#WATCH | Rajasthan | 11 people killed and 12 injured when a trailer vehicle rammed into a bus on Jaipur-Agra Highway near Hantra in Bharatpur District, confirms SP Bharatpur, Mridul Kachawa. The passengers on the bus were going from Bhavnagar in Gujarat to Mathura in Uttar… pic.twitter.com/1nYUkj3J9z
— ANI MP/CG/Rajasthan (@ANI_MP_CG_RJ) September 13, 2023
ALSO READ: KSRTC Bus Accident: പന്തളത്ത് കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർ മരിച്ചു
പരിക്കേറ്റവരെ ഭരത്പൂർ ജില്ലയിലെ ആർബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എസ്പി കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ഭരത്പൂർ അപകട മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി.
ഗുജറാത്തിൽ നിന്ന് തീർത്ഥാടനത്തിനായി വന്ന ഭക്തരുടെ ബസും ട്രക്കും ഭരത്പൂരിൽ വച്ച് കൂട്ടിയിടിച്ച് 11 പേർ മരിച്ച സംഭവം അങ്ങേയറ്റം സങ്കടകരമാണ്. പോലീസ്-അഡ്മിനിസ്ട്രേഷൻ വിഭാഗം സ്ഥലത്തുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച എല്ലാവരുടെയും ആത്മാക്കൾക്ക് സമാധാനവും കുടുംബങ്ങൾക്ക് ധൈര്യവും നൽകട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. പരിക്കേറ്റ എല്ലാവരും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഗെലോട്ട് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...