Budget Session 2023: ഹിൻഡൻബർഗ് റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം, സഭ 2 മണി വരെ നിര്‍ത്തിവച്ചു

Adani Hindenburg issue :  സമ്മേളനം ആരംഭിച്ചതേ, അദാനി വിഷയം സംയുക്ത പാർലമെന്‍ററി കമ്മിറ്റിയോ (ജെപിസി) സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷിക്കണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു

Written by - Zee Malayalam News Desk | Last Updated : Feb 3, 2023, 12:31 PM IST
  • സമ്മേളനം ആരംഭിച്ചതേ, അദാനി വിഷയം സംയുക്ത പാർലമെന്‍ററി കമ്മിറ്റിയോ (ജെപിസി) സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷിക്കണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു
Budget Session 2023:  ഹിൻഡൻബർഗ് റിപ്പോര്‍ട്ടിനെ ചൊല്ലി പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബഹളം, സഭ 2 മണി വരെ നിര്‍ത്തിവച്ചു

New Delhi:അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളേയും ഇന്ന് ബഹളത്തില്‍ മുക്കി. വെള്ളിയാഴ്ച ലോക്‌സഭാ സമ്മേളനം തുടങ്ങി ഏതാനും മിനിറ്റുകൾക്കകം കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തെത്തുടർന്ന് ലോക്‌സഭ 2 മണിവരെ നിർത്തിവച്ചു.

 Also Read:  Adani Group: ദേശീയതയുടെ പേര് പറഞ്ഞ് തട്ടിപ്പ് മറയ്ക്കാനാകില്ല, അദാനി ഗ്രൂപ്പിന് കനത്ത മറുപടി നല്‍കി ഹിൻഡൻബർഗ്

അതേസമയം, ചട്ടം 267 പ്രകാരം വിവിധ പ്രതിപക്ഷ അംഗങ്ങളുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയത് രാജ്യസഭയിൽ അംഗങ്ങള്‍ ബഹളമുണ്ടാക്കാന്‍ ഇടയാക്കി. ബഹളത്തെത്തുടര്‍ന്ന് സഭാ നടപടികള്‍ 2.30 വരെ നിർത്തിവച്ചു. 

Also Read:  Adani Crisis : അദാനിക്ക് ഇനി ഊരാക്കുടുക്കോ? റിപ്പോർട്ട് തേടി ആർബിഐ

ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് ജെപിസി രൂപീകരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ചർച്ചയിൽ നിന്ന് സർക്കാർ ഒളിച്ചോടുകയാണെന്നും എന്നാൽ പിന്നോട്ടില്ലെന്നും ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ പറഞ്ഞു.

ഇരുസഭകളിലും ആവശ്യം ഉന്നയിച്ച് അദാനി ഗ്രൂപ്പിനെതിരെ 'ഹിൻഡൻബർഗ് റിസർച്ച്' ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാനും അന്വേഷിക്കാനും സഭാ നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായി കോൺഗ്രസിന്‍റെയും മറ്റ് 15 പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കൾ വെള്ളിയാഴ്ച യോഗം ചേർന്നിരുന്നു. കോൺഗ്രസ്, ഡിഎംകെ, ആം ആദ്മി പാർട്ടി, ഭാരത് രാഷ്ട്ര സമിതി, സമാജ്‌വാദി പാർട്ടി, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി, ജനതാദൾ (യുണൈറ്റഡ്) തുടങ്ങി നിരവധി പാർട്ടികളുടെ നേതാക്കൾ പാർലമെന്‍റ് ഹൗസിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. 

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർലമെന്‍റിന്‍റെ  ഇരുസഭകളിലും ആരോപണങ്ങൾ ചർച്ച ചെയ്യാനും അന്വേഷിക്കാനുമുള്ള ആവശ്യം ഉന്നയിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിരുന്നു.  
സമ്മേളനം ആരംഭിച്ചതേ, അദാനി വിഷയം സംയുക്ത പാർലമെന്‍ററി കമ്മിറ്റിയോ (ജെപിസി) സുപ്രീം കോടതിയുടെ മേൽനോട്ടത്തിലോ അന്വേഷിക്കണമെന്ന് കോൺഗ്രസും മറ്റ് ചില പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു. വ്യാഴാഴ്‌ചയും ഇതേ ആവശ്യം ഉന്നയിച്ച് സംഭയില്‍ ബഹളം നടന്നിരുന്നു. 

അതേസമയം, വിഷയത്തില്‍ RBI ഇടപെട്ടിട്ടുണ്ട്.  അദാനി എന്റർപ്രൈസിസിന്‍റെ ഫോളോ ഓൺ പബ്ലിക് ഓഫർ (എഫ് പി ഒ) പിൻവലിച്ചതിന് പിന്നാലെയാണ് RBI യുടെ അടിയന്തര ഇടപെടൽ. 

വിജയകരമായി പൂര്‍ത്തിയാക്കി എന്ന് പ്രഖ്യാപിച്ച എഫ്പിഒയാണ് അദാനി ഗ്രൂപ്പ് കഴിഞ്ഞ  ദിവസം പിൻവലിച്ചത്.  112 ശതമാനം അപേക്ഷകള്‍ ലഭിച്ചു എന്ന് പറഞ്ഞ എഫ്പിഒ  രാത്രിയോടെ തങ്ങള്‍ പിന്‍വലിക്കുന്നു എന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കുകയായിരുന്നു. കൂടാതെ, നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്നും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. 

അദാനി എന്റർപ്രൈസിന്‍റെ കീഴിലുള്ള കമ്പനികൾക്ക് പണം നൽകിയ ബാങ്കുകളോട്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിശദീകരണം തേടിയതായാണ് റിപ്പോര്‍ട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News