AIIMS INI CET 2025: ഐഎൻഐ-സിഇടി ജനുവരി സെഷൻ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

AIIMS INI CET January Session Admit Card 2024-25: കൃത്യമായി അപേക്ഷകൾ പൂരിപ്പിച്ച് നൽകിയവർക്ക് aiimsexams.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

Written by - Zee Malayalam News Desk | Last Updated : Nov 4, 2024, 04:07 PM IST
  • എയിംസ് ഐഎൻഐ സിഇടി 2025, 2024 നവംബർ 10ന് രാജ്യവ്യാപകമായി വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും
  • പരീക്ഷയ്ക്ക് സെഷൻ അഡ്മിറ്റ് കാർഡും സാധുവായ ഐഡി പ്രൂഫും പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കണം
AIIMS INI CET 2025: ഐഎൻഐ-സിഇടി ജനുവരി സെഷൻ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും; ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

AIIMS INI CET 2025: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റിന്റെ (ഐഎൻഐ-സിഇടി 2025) അഡ്മിറ്റ് കാർഡ് ഇന്ന് പുറത്തിറക്കും. കൃത്യമായി അപേക്ഷകൾ പൂരിപ്പിച്ച് നൽകിയവർക്ക് aiimsexams.ac.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിൽ ലോ​ഗിൻ ചെയ്ത് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

ഔദ്യോ​ഗിക വെബ്സൈറ്റിൽ വ്യക്തമാക്കുന്നത് അനുസരിച്ച്, എയിംസ് ഐഎൻഐ സിഇടി 2025, 2024 നവംബർ 10ന് രാജ്യവ്യാപകമായി വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. എംഡി, എംഎസ്, എംസിഎച്ച് (6 വർഷം), എംഡിഎസ് തുടങ്ങിയ ബിരുദാനന്തര മെഡിക്കൽ പ്രോ​ഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത പരീക്ഷയാണ് ഐഎൻഐ സിഇടി.

എയിംസ് ഡൽഹി, ജിപ്മർ പുതുച്ചേരി, നിംഹാൻസ് ബെം​ഗളൂരു, പിജിഐഎംഇആർ ചണ്ഡി​ഗഡ്, എസ്‌സിടിഐഎംഎസ്ടി തിരുവനന്തപുരം തുടങ്ങിയ പ്രശസ്തമായ സ്ഥാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. വർഷത്തിൽ രണ്ട് തവണ നടക്കുന്ന ഐഎൻഐ സിഇടി ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കുള്ള എൻട്രൻസ് പരീക്ഷയാണ്. പരീക്ഷയ്ക്ക് സെഷൻ അഡ്മിറ്റ് കാർഡും സാധുവായ ഐഡി പ്രൂഫും പരീക്ഷാ കേന്ദ്രത്തിൽ ഹാജരാക്കണം. ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയാണ് സാധുവായ ഐഡി പ്രൂഫുകൾ.

അ‍‍ഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെയെന്ന് അറിയാം

AIIMSexams.ac.in എന്ന എയിംസിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ, INI CET 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
അഡ്മിറ്റ് കാർഡ് ആക്സസ് ചെയ്യുന്നതിന് നിങ്ങളുടെ ക്രെഡൻഷ്യലുകൾ നൽകേണ്ട ഒരു ലോഗിൻ പേജ് ദൃശ്യമാകും.
അഡ്മിറ്റ് കാർഡിലെ വിശദാംശങ്ങൾ പരിശോധിച്ച് അത് ഡൗൺലോഡ് ചെയ്യുക.
ഭാവി റഫറൻസിനായി ഒരു പകർപ്പ് പ്രിൻ്റ് എടുത്ത് സൂക്ഷിക്കുക.

അഡ്മിറ്റ് കാർഡുകൾ ശ്രദ്ധാപൂർവം പരിശോധിച്ച് എന്തെങ്കിലും പിശകുകൾ ഉണ്ടോയെന്നും തിരുത്തലുകൾ ഉണ്ടെങ്കിൽ ഉടനടി ബോർഡിനെ അറിയിക്കണമെന്നും നിർദ്ദേശിക്കുന്നു. 1800117898 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ aiims.inicet@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഈ പ്രശ്നം പരിഹരിക്കുകയോ ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News