Arvind Kejriwal: ED സമൻസ് നിയമവിരുദ്ധം, ചോദ്യം ചെയ്യലിന് കേജ്‌രിവാൾ ഹാജരാകില്ല

Arvind Kejriwal: ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി കേജ്‌രിവാളിന് ED നോട്ടീസ് അയയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 3, 2024, 11:50 AM IST
  • ഡല്‍ഹി മദ്യ അഴിമതി കേസില്‍ ആദ്യം അറസ്റ്റിലായ മുതിര്‍ന്ന നേതാവ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയ അറസ്റ്റിലാവുന്നത്.
Arvind Kejriwal: ED സമൻസ് നിയമവിരുദ്ധം, ചോദ്യം ചെയ്യലിന് കേജ്‌രിവാൾ ഹാജരാകില്ല

New Delhi: ഡൽഹി എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട്  തുടർച്ചയായ മൂന്നാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.  പഞ്ചാബിലെ വിപാസന ക്യാമ്പിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പാർട്ടി നേതാക്കളുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം എന്നാണ് സൂചന. 

Also Read:  Horoscope Today, January 3: ഈ രാശിക്കാര്‍ക്ക് സാമ്പത്തിക മേഖലയിൽ നേട്ടം!! ഇന്നത്തെ രാശിഫലം അറിയാം   
   
അതേസമയം, മാധ്യമങ്ങളോട് പ്രതികരിച്ച ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ED സമൻസ് നിയമവിരുദ്ധമാണ് എന്നും ഇത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള ഗൂഢാലോചനയാണ് എന്നും അഭിപ്രായപ്പെട്ടു. കൂടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പാര്‍ട്ടിയെ തടയാനുള്ള ശ്രമമാണ് BJP നടത്തുന്നത്, അതിനാണ് പൊതു തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയിരിയ്ക്കുന്നത് എന്നും ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

Also Read:  Lok Sabha Polls 2024: മൂന്നാം തവണയും മോദി സര്‍ക്കാര്‍!! പുതിയ മുദ്രാവാക്യം തിരഞ്ഞെടുത്ത്  BJP 
 
ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രി കേജ്‌രിവാളിന് ED നോട്ടീസ് അയയ്ക്കുന്നത്. എന്നാല്‍ ഇതുവരെ ചോദ്യം ചെയ്യലിനായി കേജ്‌രിവാള്‍ ഹാജരായിട്ടില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇഡിക്ക് മുന്നിൽ ഹാജരാകാതെ, ഇത്തവണയും രേഖാമൂലം മറുപടി അയയ്ക്കുകയാണ് ചെയ്തത്. 

മദ്യ കുംഭകോണക്കേസിൽ ഇഡിയുടെ സമൻസിൽ പലതവണ ഹാജരാകാത്തതിന് കേജ്‌രിവാളിനെതിരെ ആരോപണം ഉന്നയിച്ച് ബിജെപിയും രംഗത്തെത്തി. എന്തുകൊണ്ടാണ് കേജ്‌രിവാൾ ഒരു കുറ്റവാളിയെപ്പോലെ ഒളിച്ചോടുന്നത്, എന്തിനാണ് വീണ്ടും വീണ്ടും  ഒഴികഴിവ് പറയുന്നത് എന്നാണ് ബിജെപി നേതാക്കള്‍ ചോദിക്കുന്നത്.   

ഈ വിഷയത്തില്‍ ബിജെപി കോണ്‍ഗ്രസ് പാര്‍ട്ടിയേയും വളഞ്ഞാക്രമിക്കുകയാണ്. മുന്‍പ് കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഡല്‍ഹി മദ്യ അഴിമതിയ്ക്കെതിരെ പ്രതികരിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ്‌ മൗനം പാലിക്കുകയാണ് എന്നും ബിജെപി ആരോപിക്കുന്നു. മനീഷ് സിസോദിയ, സഞ്ജയ്‌ സിംഗ് തുടങ്ങി ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കള്‍ ശുദ്ധരാണ് എങ്കില്‍ സുപ്രീംകോടതി എന്തുകൊണ്ട് ജാമ്യം അനുവദിച്ചില്ല എന്നും BJP ചോദിക്കുന്നു. 

ഡല്‍ഹി മദ്യ അഴിമതി കേസില്‍ ആദ്യം അറസ്റ്റിലായ മുതിര്‍ന്ന നേതാവ് ഡല്‍ഹി മുന്‍ ഉപ മുഖ്യമന്ത്രി  മനീഷ് സിസോദിയ ആണ് കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയ അറസ്റ്റിലാവുന്നത്.   അതിനുശേഷം പലതവണ ജാമ്യത്തിന് അപേക്ഷിച്ച് എങ്കിലും നിഷേധിക്കുകയാണ് ഉണ്ടായത്.  മാസങ്ങള്‍ക്ക് ശേഷം ഇതേ കേസില്‍ അറസ്റ്റിലായ AAP MP സഞ്ജയ് സിംഗും ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

 

Trending News