Mumbai: ആര്യൻ ഖാൻ അറസ്റ്റിലായതിനെ തുടർന്ന് ഷാരൂഖ് ഖാനെ (Shah Rukh Khan) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എൻസിബി (NCB) സോണൽ ഡയറക്ടർ സമീർ വാംഖഡെയ്ക്ക് (Sameer Wankhede) എതിരെ അന്വേഷണം തുടങ്ങി. മുംബൈ പോലീസാണ് (Mumbai Police) പരാതിയിൽ അന്വേഷണം തുടങ്ങിയത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
സമീർ വാംഖഡെയ്ക്കെതിരെ മുംബൈയിലെ അഞ്ച് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം സമീറിനെ ചോദ്യം ചെയ്യാനായി എൻസിബിയുടെ വിജിലൻസ് സംഘവും മുംബൈയിലെത്തി. സമീർ വാംഖഡെയിൽ നിന്ന് മൊഴിയെടുക്കൽ ആരംഭിച്ചതായി NCB ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പറഞ്ഞു.
ആര്യൻ ഖാന്റെ ലഹരി കേസിലെ (Aaryan Khan Drug Case) അറസ്റ് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനാണെന്ന് കേസിലെ സാക്ഷി ആരോപിച്ചിരുന്നു. സമീറിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സാക്ഷിയായ പ്രഭാകർ സെയ്ലിന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രഭാകർ സെയ്‍ലിനോടും എൻസിബി ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഭാകർ പറഞ്ഞത് പ്രകാരം ഷാരൂഖ് ഖാന്‍റെ മാനേജറെ ഇടനിലക്കാർ കണ്ട സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
Also Read: Aryan Khan Drug Case: ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും
ഒളിവിൽ പോയ കേസിലെ സാക്ഷിയായ കിരൺ ഗോസാവിക്കായും തെരച്ചിൽ തുടങ്ങി. അതേസമയം സമീറിന്‍റെ (Sameer) ഫോൺ രേഖകൾ പരിശോധിക്കണമെന്ന് എൻസിപി മന്ത്രി നവാബ് മാലിക്ക് ആവശ്യപ്പെട്ടു. പ്രതികളുമായുള്ള സമീറിന്‍റെ ബന്ധം ഇതിലൂടെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു. ആര്യൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ ബോംബെ ഹൈക്കോടതിയിൽ (Bombay High Court) വാദം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...