ബാങ്ക് ഓഫ് ബറോഡയിൽ അക്വിസിഷൻ ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടികൾ പുരോഗമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in വഴി അപേക്ഷ സമർപ്പിക്കാം. ബാങ്ക് ഓഫ് ബറോഡയിലെ 500 തസ്തികകളിലേക്ക് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി നിയമനം നടത്തുന്നത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി 2023 മാർച്ച് 14 ആണ്.
യോഗ്യതാ മാനദണ്ഡം: ഉദ്യോഗാർഥികൾക്ക് സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി 21 വയസ്സിനും 28 വയസ്സിനും ഇടയിലായിരിക്കണം.
ALSO READ: Bank of India Recruitment 2023: ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ ഒഴിവുകൾ; ശമ്പളം 63,000 രൂപ വരെ
തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ് അല്ലെങ്കിൽ കൂടുതൽ തിരഞ്ഞെടുക്കൽ പ്രക്രിയയ്ക്ക് അനുയോജ്യമെന്ന് കരുതുന്ന മറ്റേതെങ്കിലും ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. തുടർന്ന് ഒരു ഗ്രൂപ്പ് ചർച്ച /അല്ലെങ്കിൽ ഉദ്യോഗാർഥികളുടെ അഭിമുഖം എന്നിവ ഉണ്ടായിരിക്കും. പൊതുവിഭാഗത്തിന് ഓരോ വിഭാഗത്തിലും 40 ശതമാനവും സംവരണ വിഭാഗത്തിന് 35 ശതമാനവുമാണ് ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മാർക്ക്.
അപേക്ഷാ ഫീസ്: ഉദ്യോഗാർഥികൾ 600 രൂപ ഫീസ് അടയ്ക്കണം. എസ് സി/ എസ് ടി/ വനിതാ ഉദ്യോഗാർത്ഥികൾ/ വികലാംഗരായ വ്യക്തികൾ (പിഡബ്ല്യുഡി) ഉദ്യോഗാർഥികൾ 100 രൂപ ഫീസ് അടയ്‌ക്കേണ്ടതാണ്.
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്‌മെന്റ്: അപേക്ഷിക്കാനുള്ള നടപടികൾ
ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് bankofbaroda.in സന്ദർശിക്കുക
bankofbaroda.in/Careers.htm എന്ന കരിയർ പേജിലേക്ക് പോകുക
'കറന്റ് ഓപ്പർച്യൂണിറ്റീസ്' ക്ലിക്ക് ചെയ്ത് അക്വിസിഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുക
'അപ്ലൈ നൗ' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫോം പൂരിപ്പിക്കുക, രേഖകൾ അപ്‌ലോഡ് ചെയ്യുക, ഫീസ് അടയ്ക്കുക
ഫോം സബ്മിറ്റ് ചെ്യത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.