കൊൽക്കത്ത: ബിജെപി നേതാവ് (BJP Leader) സുവേന്ദു അധികാരിയോട് (Suvendhu Adhikari) ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് സംസ്ഥാന പോലീസ് (State Police). തിങ്കളാഴ്ച പശ്‌ചിമ ബംഗാൾ (West Bengal) ക്രൈം ഇൻവെസ്‌റ്റിഗേഷൻ ഡിപ്പാർട്മെന്റിന് (സിഐഡി) (Crime Investigation Report) മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സുവേന്ദുവിന്റെ സുരക്ഷ ഉദ്യോഗസ്‌ഥൻ (Security Staff) 2018ൽ ആത്‍മഹത്യ ചെയ്‌ത സംഭവത്തിലാണ് ചോദ്യം ചെയ്യൽ. ഇത് ആത്മഹത്യയാണോ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നത് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യുന്നത്.
മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് എംപിയുമായ അഭിഷേക് ബാനർജിക്ക് കൽക്കരി കുംഭകോണ കേസിൽ തിങ്കളാഴ്‌ച എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകാൻ സമൻസ് കിട്ടിയതിന് പിന്നാലെയാണ് ഈ നടപടി.
അതേസമയം, നോട്ടീസ് കിട്ടിയതിനെ കുറിച്ച് പ്രതികരിക്കാൻ സുവേന്ദു അധികാരി തയ്യാറായില്ല. എന്നാൽ, ഇത് സ്‌ഥിരീകരിക്കുന്ന പ്രതികരണം ബിജെപി വക്‌താവിൽ നിന്ന് ഉണ്ടായി. പ്രതികാര രാഷ്‌ട്രീയം ആണ് ഇതെന്നായിരുന്നു ബിജെപി വക്‌താവിന്റെ പ്രതികരണം.
Also Read: BJP Vs TMC: മുട്ടുമടക്കില്ല, സുവേന്ദു അധികാരിയുടെ നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് മമത ബാനര്‍ജി
“സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചപ്പോൾ സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു. അന്ന് അദ്ദേഹം ദൈവമായിരുന്നു. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്നു, മമത ബാനർജിയെ പരാജയപ്പെടുത്തി, അദ്ദേഹം ഒരു അസുരനായി മാറിയിരിക്കുന്നു. മമത ബാനർജിയുടെ തോൽവി തൃണമൂലിന് ദഹിച്ചിട്ടില്ല. ഇത് പ്രതികാര രാഷ്‌ട്രീയമല്ലാതെ മറ്റൊന്നുമല്ല,”- ബിജെപി വക്‌താവ് സമിക് ഭട്ടാചാര്യ പറഞ്ഞു.
Also Read: തൃണമൂൽ കോൺഗ്രസ് ലീഡർ സുവേന്ദുവിനൊപ്പം 9 എംഎൽഎമാർ ബിജെപിയിൽ
2018ലാണ് സുവേന്ദു അധികാരിയുടെ (Suvendhu Adhikari) സുരക്ഷാ ഉദ്യോഗസ്‌ഥൻ തന്റെ സർവീസ് റിവോൾവർ (Service Revolver) ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിച്ചത്. കഴിഞ്ഞ ജൂലായിൽ, തൃണമൂൽ കോൺഗ്രസ് (Trinamool Congress) മൂന്നാം തവണയും അധികാരത്തിൽ വന്നതിന് ശേഷം ഭർത്താവിന്റെ മരണത്തിൽ പുതിയ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മിഡ്നാപൂർ ജില്ലയിലെ പോലീസ് സ്‌റ്റേഷനിൽ (Police Station) പരാതി നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...