മംഗളൂരു: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മുങ്ങിപ്പോയതായി കോസ്റ്റൽ പൊലീസ് (Coastal Police). ഇന്നലെ രാത്രിയോടെ പൂർണമായും മുങ്ങിപ്പോയെന്ന് സംശിയക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നതെന്ന് കോസ്റ്റൽ പൊലീസ് വ്യക്തമാക്കി. പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നതെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന വിവരം.
മംഗലാപുരം (Mangalore) തീരത്ത് നിന്ന് 60 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം (Boat Accident) നടന്നത്. അപകടത്തിൽ മൂന്ന് പേരുടെ മരണമാണ് ഇത് വരെ സ്ഥിരീകരിച്ചത്. അപകടത്തിന് ശേഷം ബോട്ട് കടലിൽ മുങ്ങിപ്പോയെന്നാണ് സംശയിക്കുന്നത്. ബോട്ടിന് താഴെയുള്ള ഭാഗത്തെ ക്യാബിനിൽ തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. കാണാതായ ഒൻപത് പേർക്കായി തിരച്ചിൽ തുടരുകയാണ്.
ALSO READ: Mangalore Boat Accident: കപ്പൽ ബോട്ടിലിടിച്ച് 12 പേരെ കാണാതായി
അതേസമയം, മീൻപിടിത്ത ബോട്ട് നിയന്ത്രണം വിട്ട് കപ്പൽ ചാലിലേക്ക് കയറിപ്പോയതാകാം അപകടകാരണമെന്ന് കോസ്റ്റൽ പൊലീസ് (Coastal) പറയുന്നു. ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. കപ്പലിന് പിറകിൽ ബോട്ട് ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട തൊഴിലാളികളുടെ മൊഴി പ്രകാരമാണ് ഈ നിഗമനത്തിൽ എത്തിയതെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെൻലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റ് ഗാർഡിൻറെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്ത് എത്തിച്ചത്. അപകടത്തിൽപ്പെട്ടവരിൽ ഏഴ് പേർ തമിഴ്നാട്ടുകാരും മറ്റുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. മരിച്ചവരിൽ രണ്ട് പേർ തമിഴനാട് സ്വദേശികളും ഒരാൾ പശ്ചിമബംഗാൾ സ്വദേശിയുമാണ്.
ഞായറാഴ്ച രാത്രി ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനായി മംഗലാപുരം തീരത്തേക്ക് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലിൽ ഇടിച്ച് തകർന്നത്. ബേപ്പൂർ സ്വദേശി ജാഫറിൻറെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. അപകടത്തിൽ ബോട്ട് പൂർണമായും തകർന്നു. സിംഗപ്പൂരിൽ നിന്നുള്ള എപിഎൽ ലീ ഹാർവേ എന്ന ചരക്ക് കപ്പലിലാണ് ബോട്ട് ഇടിച്ചത്. കടലിലേക്ക് തെറിച്ചുവീണ ബംഗാൾ സ്വദേശി സുനിൽ ദാസ്, തമിഴ്നാട് സ്വദേശി വേൽമുരുകൻ എന്നിവരെ കപ്പലിലുണ്ടായിരുന്നവർ രക്ഷിച്ചു. കപ്പലിലുള്ളവർ നൽകിയ വിവരം അനുസരിച്ച് കോസ്റ്റ് ഗാർഡ് സംഘം മംഗലാപുരത്ത് നിന്നെത്തി നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.