Foods To Lower Cholesterol: കൊളസ്ട്രോൾ കുറയ്ക്കണ്ടേ? ഈ ഓറഞ്ച് പച്ചക്കറികളെ ഡയറ്റിൽ ഉൾപ്പെടുത്തൂ...

കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്ന ചില ഭക്ഷണപദാ‍ർത്ഥങ്ങളെ പരിചയപ്പെട്ടാലോ...

ശരീരത്തിൽ കൊളസ്ട്രോൾ അളവ് കൂടുന്നത് വലിയൊരു ആരോ​ഗ്യ വെല്ലുവിളിയാണ്. കൊളസ്ട്രോൾ നില ഉയരുന്നതോടെ രക്തസമ്മർദ്ദവും വർധിക്കുന്നു. ഇത് ഹൃദയാരോഗ്യത്തിനെ മോശമായി ബാധിക്കുകയും ജീവൻ തന്നെ അപകടത്തിലാക്കുകയും ചെയ്യുന്നു. കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്ന ചില ഭക്ഷണപദാ‍ർത്ഥങ്ങളെ പരിചയപ്പെട്ടാലോ...

1 /6

നാരുകളാലും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായ മത്തൻ കൊളസ്ട്രോൾ കുറയ്ക്കാൻ ഏറെ നല്ലതാണ്.   

2 /6

പപ്പായയിൽ പപ്പെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്സ്ഡൻസ് ഗുണങ്ങളും ഇവയ്ക്കുണ്ട്. കൊളസ്ട്രാൾ അളവ് മികച്ചതാക്കുകയും ധമനികളിലെ വീക്കം കുറയ്ക്കാനും പപ്പായ കഴിക്കുന്നത് നല്ലത്.  

3 /6

ഓറഞ്ചിൽ വിറ്റമിൻ സി, ആൻ്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. രക്തയോട്ടത്തെ മെച്ചപ്പെടുത്താനും ധമനികളിലെ വീക്കം കുറയ്ക്കാനും ഇവ സഹായിക്കുന്നു.

4 /6

മസ്ക് മെലൻ എന്നറിയപ്പെടുന്ന ഈ പച്ചക്കറി ഒരിനം മധുരമുള്ള മത്തങ്ങയാണ്. ഇവയിലുള്ള നാരുകളും, പൊട്ടാസ്യം, ആൻ്റിഓക്സിഡന്റുകളും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഉത്തമം.     

5 /6

ക്യാരറ്റിലുള്ള ബീറ്റ കരോട്ടിൻ ഓക്സി‍ഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കൊളസ്ട്രോൾ കുറച്ച് ഹൃദയാരോ​ഗ്യത്തെ സംരക്ഷിക്കാനും ക്യാരറ്റ് ഫലപ്രദം.  

6 /6

ആപ്രിക്കോട്ടിലെ നാരുകളും, വിറ്റമിൻ ഇയും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola