CBSE Class 12 Supplementary Result: സിബിഎസ്ഇ പ്ലസ് 2 സപ്ലിമെന്ററി ഫലം പുറത്ത്: എങ്ങനെ എവിടെ പരിശോധിക്കാം?

CBSE Class 12 Supplementary Result 2023 out: യോ​ഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ബിരുദ പ്രോഗ്രാമുകളിലേക്കും മറ്റ് അനുബന്ധ കോഴ്സുകളിലേക്കും അപേക്ഷിക്കാം. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 07:48 PM IST
  • സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in , cbseresults.nic.in എന്നിവ സന്ദർശിക്കുക.
  • “സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് XII) സപ്ലിമെന്ററി ഫലങ്ങൾ 2023/ ഡൗൺലോഡ് സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് X) സപ്ലിമെന്ററി ഫലങ്ങൾ 2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
CBSE Class 12 Supplementary Result: സിബിഎസ്ഇ പ്ലസ് 2 സപ്ലിമെന്ററി ഫലം പുറത്ത്: എങ്ങനെ എവിടെ പരിശോധിക്കാം?

ഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചൊവ്വാഴ്ച പ്ലസ് 2 സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbse.gov.in , cbse.nic.in സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് CBSE സപ്ലിമെന്ററി ഫലങ്ങൾ 2023 പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. യോ​ഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ബിരുദ പ്രോഗ്രാമുകളിലേക്കും മറ്റ് അനുബന്ധ കോഴ്സുകളിലേക്കും അപേക്ഷിക്കാം. സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 21 വരെയും പ്ലസ് 2 പരീക്ഷകൾ ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെയുമായിരുന്നു ഈ വർഷം നടന്നത്. സിബിഎസ്ഇ 10, 12 ക്ലാസ് ഫലങ്ങൾ 2023 മെയ് 12 നാണ് പ്രഖ്യാപിച്ചത്. 

ALSO READ: ഒരു പവന്‍ സ്വര്‍ണം വെറും 30,000 രൂപയ്ക്ക് വാങ്ങാം...!!

CBSE പ്ലസ് 2 സപ്ലിമെന്ററി ഫലം എങ്ങനെ എവിടെ പരിശോധിക്കാം 

1. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in , cbseresults.nic.in എന്നിവ സന്ദർശിക്കുക.

2. “സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് XII) സപ്ലിമെന്ററി ഫലങ്ങൾ 2023/ ഡൗൺലോഡ് സെക്കൻഡറി സ്കൂൾ പരീക്ഷ (ക്ലാസ് X) സപ്ലിമെന്ററി ഫലങ്ങൾ 2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. റോൾ നമ്പർ, സ്കൂൾ നമ്പർ, ജനനത്തീയതി, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ വിവരങ്ങൾ ലോഗിൻ ചെയ്യുന്നതിനായി നൽകുക. 

4. വിശദാംശങ്ങൾ സമർപ്പിക്കുക, CBSE 10th സപ്ലിമെന്ററി മാർക്ക് ഷീറ്റ് 2023/CBSE 12th സപ്ലിമെന്ററി മാർക്ക് ഷീറ്റ് 2023 സ്ക്രീനിൽ ദൃശ്യമാകും.
ഇത് ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി പ്രിന്റൗട്ട് എടുത്തു സൂക്ഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News