Wrestling Federation: ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം

Wrestling Federation of India: മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുകയും ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതുവരെയാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 07:13 AM IST
  • നടന്നുകൊണ്ടിരിക്കുന്ന റാങ്കിംഗ് മത്സരം ഉൾപ്പെടെയാണ് നിർത്തവച്ചിരിക്കുന്നത്
  • മത്സരാർഥികളിൽ നിന്ന് വാങ്ങിയ എൻട്രി ഫീ തിരിച്ച് നൽകും
  • ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഒരു മേൽനോട്ട സമിതിയെ നിയമിക്കാൻ സർക്കാർ‌ തീരുമാനിച്ചിരുന്നു
  • ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്
Wrestling Federation: ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസർക്കാർ തീരുമാനം

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുകയും ഫെഡറേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതുവരെയാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നടന്നുകൊണ്ടിരിക്കുന്ന റാങ്കിംഗ് മത്സരം ഉൾപ്പെടെയാണ് നിർത്തവച്ചിരിക്കുന്നത്. മത്സരാർഥികളിൽ നിന്ന് വാങ്ങിയ എൻട്രി ഫീ തിരിച്ച് നൽകും. ഡബ്ല്യുഎഫ്‌ഐയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഒരു മേൽനോട്ട സമിതിയെ നിയമിക്കാൻ സർക്കാർ‌ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡബ്ല്യുഎഫ്‌ഐയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

ALSO READ: Wrestlers Call Off Protest: ചർച്ചയിൽ സമവായം; ബ്രിജ് ഭൂഷണെതിരായ സമരം അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍; തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം

ദേശീയ ​ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈം​ഗിക ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തോമർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിനോദ് തോമറിനെ ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്തത്. എന്നാൽ, തനിക്ക് സസ്പെൻഷനെ സംബന്ധിച്ച് അറിയില്ലായിരുന്നുവെന്ന് തോമർ വ്യക്തമാക്കി.

''എഎൻഐയിൽ നിന്നുള്ള കോളിലൂടെയാണ് എന്നെ സസ്‌പെൻഡ് ചെയ്തതായി അറിഞ്ഞത്. ഇതിനെക്കുറിച്ച് എനിക്ക് മുൻ‌കൂട്ടി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല'' തോമർ എഎൻഐയോട് പറഞ്ഞു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ ലൈംഗികാതിക്രമവും സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ഡൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാർ തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്ന് തോമർ എഎൻഐയോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News