Bihar: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ച ചൈനീസ് യുവതിയെ ബീഹാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സോങ് ഷിയോളൻ എന്ന് സംശയിക്കുന്ന ചൈനീസ് ചാര യുവതിയുടെ രേഖാചിത്രങ്ങള്‍ സുരക്ഷ ഏജൻസികൾ പുറത്തു വിടുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പ്രദേശവാസികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഏജൻസികൾ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസും സംഭവത്തിൽ അന്വേഷണം നടത്തിയിരുന്നു.
Also Read: ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമമെന്ന് സംശയം; ചൈനീസ് യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടു
റിപ്പോര്‍ട്ട് അനുസരിച്ച് ഈ ചൈനീസ് യുവതി രണ്ടു വര്‍ഷത്തോളമായി ബോധ് ഗയ ഉൾപ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് വരികയാണ്. എന്നാൽ, ചൈനീസ് യുവതിയുടെ താമസത്തെക്കുറിച്ച് വിദേശ വിഭാഗത്തിൽ രേഖയില്ല.
Also Read: Pathaan Controversy: പത്താന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശിച്ച് CBFC
ബീഹാറിലെ ഗയ ജില്ലയിൽ ദലൈലാമ നിരവധി പരിപാടികളിൽ പങ്കെടുക്കുമെന്ന കാരണത്താല്‍ ഗയ ജില്ലാ പോലീസ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് വർഷമായി ദലൈലാമ ബോധ് ഗയയിലേക്കുള്ള തന്‍റെ വാർഷിക പര്യടനം നടത്തിയിരുന്നില്ല. ഈ വർഷമാണ് ദലൈലാമ ഗയ സന്ദര്‍ശനം പുനരാരംഭിച്ചത്. ഡിസംബർ 22 നാണ് ദലൈലാമ ബീഹാറിൽ എത്തിയത്. വര്‍ഷാവസാന ദിവസങ്ങളില്‍, അതായത് ഡിസംബര്‍ 29 മുതല്‍ 31 വരെ കൽചക്ര മൈതാനിയിൽ ദലൈലാമ പ്രഭാഷണം നടത്തും. ജനുവരി പകുതി വരെ ദലൈലാമ ബീഹാറിൽ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലാണ് 14-ാമത് ദലൈലാമ ജീവിച്ചുവരുന്നത്. ടിബറ്റിനെ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന പിടിച്ചെടുത്തതിനുശേഷം ഭാരത സർക്കാരിന്‍റെ രക്ഷാകർതൃത്വത്തിലാണ് ദലൈലാമ കഴിയുന്നത്.
അതേസമയം, അടുത്ത ദലൈലാമയെ ചൊല്ലിയുള്ള തര്‍ക്കം ആരംഭിച്ചിരിയ്ക്കുകയാണ്. അടുത്ത ദലൈലാമ ആരാകണമെന്ന് ചൈന തീരുമാനിക്കുമെന്ന ആവശ്യംവും ഉയരുന്നുണ്ട്. ഇതാണ് 14 മത് ദലൈലാമക്കെതിരെ ഭീഷണികള്‍ ഉയരാന്‍ കാരണമായിരിയ്ക്കുന്നത്.