India COVID Update : രാജ്യം അതീവ ജാഗ്രതയിൽ; 9,216 പേർക്ക് കൂടി കോവിഡ് രോഗബാധ

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ  അനുസരിച്ച് രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99,976 ആണ്.  

Written by - Zee Malayalam News Desk | Last Updated : Dec 3, 2021, 10:09 AM IST
  • ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,46,06,541 ആയി ഉയർന്നു.
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministryകണക്കുകൾ അനുസരിച്ച് രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99,976 ആണ്.
  • ആഗോളത്തലത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്.
  • ഇത് വൻ തോതിൽ ആശങ്ക പടർത്തുന്നുണ്ട്. ഇന്ത്യയിലും ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു.
India COVID Update : രാജ്യം അതീവ ജാഗ്രതയിൽ; 9,216 പേർക്ക് കൂടി കോവിഡ് രോഗബാധ

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 9,216 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം  3,46,06,541 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministryകണക്കുകൾ  അനുസരിച്ച് രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 99,976 ആണ്.

ആഗോളത്തലത്തിൽ ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്. ഇത് വൻ തോതിൽ ആശങ്ക പടർത്തുന്നുണ്ട്. ഇന്ത്യയിലും ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. കർണാടകയിലാണ് ഒമിക്രോൺ കോവിഡ് വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO  READ: Omicron Covid Variant : ഒമിക്രോൺ വകഭേദം: ഇന്ത്യയിൽ കനത്ത ജാഗ്രത; സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര സർക്കാർ

അതേസമയം രാജ്യത്ത് ഒമിക്രോൺ (omicron) കൂടുതൽ പേരിലേക്ക് സ്ഥിരീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്. കൊവിഡ് സ്ഥിരീകരിച്ച പത്ത് പേരുടെ ജനിതക ശ്രേണീകരണ (genome sequencing) ഫലം ഇനിയും വരാനുണ്ട്. രാജ്യത്ത് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാൾ രാജ്യം വിട്ട സാഹചര്യത്തിൽ വിദേശത്ത് നിന്ന് എത്തിയവരുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.  കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 7500 ഓളം പേരാണ് രാജ്യത്ത് എത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ALSO  READ: India COVID Update : രാജ്യത്ത് വൻ ആശ്വാസം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1 ലക്ഷത്തിൽ താഴെ മാത്രം

ഇതിനിടയിൽ ഒമിക്രോൺ (Omicron) കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് എത്തിയ ആറു പേർക്കു കൂടി ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വിമാന സർവ്വീസുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ഡൽഹി മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. 

ALSO  READ: Corona: ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് ഉടൻ വരുമോ? ഈ കമ്പനി അനുമതി തേടിയിട്ടുണ്ട്

ഡൽഹിയിൽ ഒരു വാക്സീനെങ്കിലും എടുക്കാത്തവർക്ക് പൊതു ഇടങ്ങളിൽ നിയന്ത്രണത്തിന് നീക്കം തുടങ്ങിയിട്ടുണ്ട്.  ഇതിനിടയിൽ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കണമെന്ന ആവശ്യം കർണാടക, ഡൽഹി അടക്കമുള്ള കൂടുതൽ സംസ്ഥാനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News