New Delhi: ഇന്ത്യയിൽ കോവിഡ് (Covid 19) രോഗബാധിതരുടെ പ്രതിദിന കണക്കുകൾ മൂന്നര ലക്ഷ്യത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് 3.46 ലക്ഷം പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1.66 കോടിയായി. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധ മൂന്ന് ലക്ഷം കടക്കുന്നത്.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ ശേഷമുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇന്ന് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ മൂലം രാജ്യത്ത് (India) മരണപ്പെട്ടത് 2,624 പേരാണ്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ എണ്ണം 1.89 ലക്ഷമായി ഉയർന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (UNO) കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 2,97,430 ആയിരുന്നു.. ഇതിനെ കടത്തി വെട്ടി കൊണ്ടാണ് രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്.
രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധിയാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ, ആശുപത്രി കിടക്കകൾ, കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗായ റംഡിസിവിർ (Remidisivir) എന്നിവയ്ക്ക് കനത്ത ക്ഷാമമാണ് ഇപ്പോൾ രാജ്യത്ത് ഉള്ളത്. ഇതുവരെ 1.86 ലക്ഷം ആളുകൾ ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടിട്ടുണ്ട്.
പ്രതിസന്ധി അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ചൈനയും റഷ്യയും ഫ്രാൻസും (France) ഇന്ത്യയ്ക്ക് സഹായം അഭ്യർത്ഥിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. ഓക്സിജനും കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ റെംഡിസിവിറും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. 15 ദിവസത്തിനുള്ളിൽ ഇവയുടെ ഇറക്കുമതി ആരംഭിക്കുമെന്നും റഷ്യ വ്യക്തമാക്കി. ആഴ്ചയിൽ നാല് ലക്ഷം വരെ റെംഡിസിവിർ (Remdesivir) ഡോസ് നൽകാമെന്നാണ് റഷ്യ അറിയിച്ചിട്ടുള്ളത്. കപ്പൽ വഴി റഷ്യയിൽ നിന്ന് ഓക്സിജൻ എത്തിക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടക്കുന്നുണ്ട്.
ഇന്ത്യയിൽ കോവിഡ് (Covid 19) തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ എല്ലാവിധ പിന്തുണയും നല്കാൻ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു, ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും 3 ലക്ഷത്തിലധികം പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് സഹായഹസ്തവുമായി മുന്നോട്ട് വന്നത്.
രാജ്യത്ത് കോവിഡ് രോഗബാധ മൂലം ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് (Maharashtra). മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 773 പേരാണ്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം 348 പേരും മരണപ്പെട്ടു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...