ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,923 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കോവിഡ് ബാധിച്ച് 17 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകൾ 4,33,19,396 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സജീവ കോവിഡ് കേസുകളുടെ എണ്ണം 79,313 ആയി ഉയർന്നു. ആകെ കോവിഡ് മരണസംഖ്യ 5,24,890 ആയി ഉയർന്നു. ഡൽഹി- ആറ്, കേരളം- അഞ്ച്, മഹാരാഷ്ട്ര- രണ്ട് എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് മരണം. ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
#COVID19 | India reports 9,923 fresh cases, 7,293 recoveries and 17 deaths in the last 24 hours.
Active cases 79,313
Daily positivity rate 2.55% pic.twitter.com/AcHIh3KVY1— ANI (@ANI) June 21, 2022
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 5,24,890 മരണങ്ങളിൽ മഹാരാഷ്ട്രയിൽ 1,47,888, കേരളത്തിൽ 69,889, കർണാടകയിൽ 40,113, തമിഴ്‌നാട്ടിൽ 38,026, ഡൽഹിയിൽ 26,238, ഉത്തർപ്രദേശിൽ 23,527, പശ്ചിമ ബംഗാളിൽ 21,209 എന്നിങ്ങനെയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് മരണങ്ങളിൽ 70 ശതമാനത്തിൽ ഏറെയും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നവരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. നിലവിൽ മൊത്തം കോവിഡ് കേസുകളുടെ 0.18 ശതമാനം സജീവമായ കേസുകളാണ്. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.61 ശതമാനമായി രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളുടെ എണ്ണത്തിൽ 2,613 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ALSO READ: India Covid 19 Updates: ടിപിആർ ഉയരുന്നു, രാജ്യത്ത് ഇന്ന് 12,781 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണ നിരക്കും കൂടുന്നു
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.55 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. കോവിഡ് മുക്തി നേടിയവരുടെ എണ്ണം 4,27,15,193 ആയി ഉയർന്നപ്പോൾ മരണനിരക്ക് 1.21 ശതമാനമാണ്. രാജ്യവ്യാപകമായി ഇതുവരെ 196.32 കോടി ഡോസ് കോവിഡ് വാക്സിൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2020 ഓഗസ്റ്റ് ഏഴിന് 20 ലക്ഷം, ഓഗസ്റ്റ് 23ന് 30 ലക്ഷം, സെപ്റ്റംബർ അഞ്ചിന് 40 ലക്ഷം, സെപ്റ്റംബർ 16ന് 50 ലക്ഷം എന്നിങ്ങനെയായിരുന്നു ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം. സെപ്റ്റംബർ 28ന് ഇത് 60 ലക്ഷം, ഒക്ടോബർ 11ന് 70 ലക്ഷം എന്നിങ്ങനെ കടന്നു. ഒക്ടോബർ 29ന് 80 ലക്ഷം, നവംബർ 20ന് 90 ലക്ഷം, ഡിസംബർ 19ന് ഒരു കോടിയും പിന്നിട്ടു. ഈ വർഷം മെയ് നാലിന് രണ്ട് കോടി, ജൂൺ 23 ന് മൂന്ന് കോടി, ജനുവരി 25 ന് നാല് കോടി എന്നിങ്ങനെ ആകെ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...