ന്യൂഡൽഹി: രാജ്യത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് കേസുകൾ ഉയരുന്നു. ഇന്ത്യയിൽ 21,411 കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,38,68,476 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സജീവ കോവിഡ് കേസുകൾ 1,50,100 ആയി ഉയർന്നു. കോവിഡ് ബാധിച്ച് 67 മരണവും 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 5,25,997 ആയി ഉയർന്നു.
സജീവമായ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 618 കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 20,726 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 4,31,92,379 ആയി ഉയർന്നു. മരണനിരക്ക് 1.20 ശതമാനമാണ്. ആകെ അണുബാധകളുടെ 0.34 ശതമാനം സജീവ കേസുകളാണ്. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.46 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന്
കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനവുമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് ഡോസുകളുടെ എണ്ണം ശനിയാഴ്ച രാവിലെ 8 മണിക്ക് 201.68 കോടി കവിഞ്ഞു.
ALSO READ: Monkeypox in children: യുഎസിൽ രണ്ട് കുട്ടികൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്ത 67 പുതിയ മരണങ്ങളിൽ കേരളത്തിൽ നിന്ന് 32 കേസുകൾ ഉൾപ്പെടുന്നു. പശ്ചിമ ബംഗാളിൽ നിന്ന് ഏഴ്, മഹാരാഷ്ട്രയിൽ നിന്ന് ആറ്, ഗുജറാത്തിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും മൂന്ന് വീതം, അസം, ബിഹാർ, ജാർഖണ്ഡ്, മേഘാലയ എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതം, ഛത്തീസ്ഗഡ്, ഡൽഹി, ഗോവ, മധ്യപ്രദേശ്, മിസോറാം, പുതുച്ചേരി, സിക്കിം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
#COVID19 | India reports 21,411 fresh cases, 20,726 recoveries and 67 deaths in the last 24 hours.
Active cases 1,50,100
Daily positivity rate 4.46% pic.twitter.com/jxr8ep9utB— ANI (@ANI) July 23, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...