ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,520 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ സജീവ കോവിഡ് കേസുകൾ 87,311 ആയി. സജീവ കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 41 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 5,27,597 ആയി ഉയർന്നു.
#COVID19 | India reports 9,520 fresh cases and 12,875 recoveries, in the last 24 hours; Active cases 87,311 pic.twitter.com/5M8fd3rQVH
— ANI (@ANI) August 27, 2022
കേരളത്തിൽ നിന്ന് നാല് കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.80 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള മഹാമാരിയുടെ തുടക്കം മുതലുള്ള ഇന്ത്യയിലെ ക്യുമുലേറ്റീവ് കേസുകളിൽ 0.20 ശതമാനം ആണ് രാജ്യത്തെ സജീവ കോവിഡ് കേസുകൾ.
ALSO READ: Covid Update: കോവിഡ് മരണങ്ങള് വര്‍ദ്ധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ 68 പേര്‍ക്ക് ജീവഹാനി
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,875 പേർ കോവിഡിൽ നിന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,37,83,788 ആയി. രോഗമുക്തി നിരക്ക് 98.62 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 88.47 കോടി കോവിഡ് ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,81,205 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്.
കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 211.19 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ നൽകി. അതിൽ 25,86,805 ഡോസുകൾ 24 മണിക്കൂറിനുള്ളിൽ നൽകി. ഇതുവരെ, കേന്ദ്ര സർക്കാർ 201.15 കോടിയിലധികം (2,01,15,92,325) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്. അതിൽ 6.51 കോടി (6,51,69,130) ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...