ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വാക്സിനേഷന് 12 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളിൽ കൊവോവാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകി. വാക്സീന് സാങ്കേതിക ഉപദേശക സമിതിയാണ് കൊവോവാക്സ് കുട്ടികളിൽ നൽകാൻ അനുമതി നൽകിയിരിക്കുന്നത്. 2021 ഡിസംബർ 28 നാണ് പ്രായപൂർത്തിയായവരിൽ കൊവോവാക്സ് ഉപയോഗിക്കാൻ അനുമതി നൽകിയത്. സ്വകാര്യ ആശുപത്രികളിലാണ് കോവോവാക്സ് വിതരണം ചെയ്യുന്നത് . കോവോവാക്സിന്റെ ഒരു ഡോസിന് 225 രൂപയാണ് വിലയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.
NTAGI approves Serum Institute of India's Covovax for the 12-17 age group: Sources #COVID19 pic.twitter.com/v84yzEAEMA
— ANI (@ANI) April 29, 2022
അതേസമയം രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും പടർന്ന് പിടിക്കുകയാണ്. ഇന്ന്, ഏപ്രിൽ 29 ന് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 3,377 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം17,801 ആയി ഉയർന്നു. ഇന്നലെ, ഏപ്രിൽ 28 ന് 3,303 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചിരുന്നത്. 0.71 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്
ALSO READ: കൊറോണ പടരുന്നു; 3,000 കടന്ന് പ്രതിദിന രോഗികൾ
അതേസമയം രാജ്യത്തെ കോവിഡ് രോഗവിമുക്തി നിറയ്ക്കും വർധിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ഏപ്രിൽ 29 ന് പുറത്ത്വിട്ട കണക്കുകൾ പ്രകാരം 2,496 പേർ രോഗമുക്തി നേടി. ഇതുവരെ രോഗം ബാധിച്ച് മുക്തി നേടിയവരുടെ എണ്ണം 4,25,30,633 ആയി. ഡല്‍ഹിയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വ്യാപനം ശക്തമായതോടെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളിലേയ്ക്ക് നീങ്ങുകയാണ്.
രാജ്യത്ത് ഇതുവരെ 5,23,693 പേർ കൊറോണ ബാധിച്ച് മരിച്ചു. ഇത് രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ 1.22 ശതമാനമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകനയോഗത്തില്‍ കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ല എന്നും ജനങ്ങള്‍ ജനങ്ങള്‍ കോവിഡിനെതിരെ എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...