Covid Vaccine : സംസ്ഥാനങ്ങൾക്ക് 41.69 കോടി വാക്‌സിൻ ഡോസുകൾ എത്തിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ

വേസ്റ്റ് ആയ വാക്‌സിൻ ഡോസുകൾ ഉൾപ്പടെ ഇതുവരെ 38,94,87,442  വാക്‌സിൻ ഡോസുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jul 17, 2021, 05:23 PM IST
  • കൂടാതെ ഇപ്പോൾ 2.74 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാങ്ങളുടെ പക്കൽ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.
  • 18,16,140 വാക്‌സിൻ ഡോസുകൾ ഉടൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
  • വേസ്റ്റ് ആയ വാക്‌സിൻ ഡോസുകൾ ഉൾപ്പടെ ഇതുവരെ 38,94,87,442 വാക്‌സിൻ ഡോസുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്.
  • ലോകം കൊവിഡ്19 ന്റെ (Covid-19) മൂന്നാം തരംഗത്തിലേക്ക് (Third Wave) നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Covid Vaccine : സംസ്ഥാനങ്ങൾക്ക് 41.69 കോടി വാക്‌സിൻ ഡോസുകൾ എത്തിച്ച് കഴിഞ്ഞുവെന്ന് കേന്ദ്ര സർക്കാർ

New Delhi : വിവിധ സംസ്ഥാനങ്ങൾക്കും  കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 41.69 കോടി വാക്‌സിൻ  (Covid Vaccine) ഡോസുകൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ഇപ്പോൾ 2.74 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാങ്ങളുടെ പക്കൽ ഉണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്.  18,16,140 വാക്‌സിൻ ഡോസുകൾ ഉടൻ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.

 41,69,24,550 വാക്‌സിൻ  (Vaccine) ഡോസുകളാണ് ഇതുവരെ എത്തിച്ചിട്ടുള്ളതെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വേസ്റ്റ് ആയ വാക്‌സിൻ ഡോസുകൾ ഉൾപ്പടെ ഇതുവരെ 38,94,87,442  വാക്‌സിൻ ഡോസുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളുവെന്നും അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനേഷന്റെ പുതിയ ഘട്ടം ജൂൺ 21 നാണ് ഇന്ത്യയിൽ ആരംഭിച്ചത്.

ALSO READ: Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ

അതെ സമയം ലോകം കൊവിഡ്19 ന്റെ (Covid-19)  മൂന്നാം തരംഗത്തിലേക്ക് (Third Wave)  നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 100 മുതൽ 125 ദിവസം വരെ വളരെ സുപ്രധാനമാണെന്നും അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 

ALSO READ: Corona Virus Third Wave: അടുത്ത 125 ദിവസം സുപ്രധാനം, മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊറോണയുടെ രണ്ടാം തരംഗം (Second Wave) ഇനിയും അവസാനിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മൂന്നാം തരംഗം എത്ര അപകടകരമാണെന്നത് കൊറോണ നിയമങ്ങൽ പാലിക്കുന്നതിലും വാക്സിനേഷൻ (Vaccination) സ്വീകരിക്കുന്നതിനെയും ആശ്രയിച്ചിരിക്കും   പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോർട്ട്. 

ALSO READ: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്

 കൊറോണയുടെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും (Narendra Modi) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊവിഡ്19 സംബന്ധിച്ച് ഒരു രീതിയിലുള്ള അശ്രദ്ധയും പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്. കൊറോണ കേസുകൾ നെതർലാൻഡിൽ (Netherlands) 300 ശതമാനവും ആഫ്രിക്കയിൽ (Africa) 50 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News