Thane, Maharashtra: കഴിഞ്ഞ ദിവസങ്ങളിലായി 31 നവജാത ശിശുക്കൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നന്ദേഡ് ഡോ.ശങ്കർറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ്. സംഭവത്തില്‍ ജനരോക്ഷം ആളിക്കത്തുന്നതിനിടെയാണ് ശിവസേന എംപിയുടെ വക അടുത്ത വിവാദം....
Also Read: RBI MPC Meeting: എംപിസി യോഗം ഇന്ന് മുതല്‍, റിപ്പോ നിരക്കിൽ മാറ്റമുണ്ടാകില്ലെന്ന് സൂചന
ഇത്രയധികം നവജാത ശിശുക്കളുടെ മരണകാരണം സംബന്ധിച്ച യാതൊരു സൂചനകളും ഇതുവരെ പുറത്തു വന്നിട്ടില്ല. വിവാദം കത്തി നില്‍ക്കുന്ന അവസരത്തില്‍, സംഭവത്തില്‍ രോക്ഷാകുലനായ ശിവസേന എംപി ഹേമന്ത് പാട്ടീല്‍ നന്ദേഡ് ഡോ.ശങ്കർറാവു ചവാൻ ഗവൺമെന്‍റ് മെഡിക്കൽ കോളജ് സന്ദര്‍ശിച്ചിരുന്നു. ആശുപത്രി സന്ദര്‍ശിച്ച അദ്ദേഹം ടോയ്‌ലറ്റന്‍റെ വൃത്തിഹീനമായ അവസ്ഥ കണ്ട് വളരെ രൂക്ഷമായ രീതിയില്‍ പ്രതികരിച്ചു. എംപിയുടെ നടപടി ശിശു മരണത്തെക്കാളും വലിയ വിവാദമായി മാറിയിരിയ്ക്കുകയാണ് ഇപ്പോള്‍.
Also Read: LPG Cylinder Price Cut: സന്തോഷവാര്‍ത്ത! 600 രൂപയ്ക്ക് ലഭിക്കും എൽപിജി സിലിണ്ടർ!!
ആശുപത്രിയുടെ അവസ്ഥ കണ്ട് രോഷാകുലരായ ശിവസേന എംപി ഹേമന്ത് പാട്ടീല്‍ ഡീൻ ഡോ. എസ്. ആർ. വാക്കോഡെയെ ടോയ്‌ലറ്റും മൂത്രപ്പുരയും വൃത്തിയാക്കാന്‍ നിയോഗിച്ചു. ചൊവ്വാഴ്ച യാണ് സംഭവം നടക്കുന്നത്. ഡീൻ ഡോ. എസ്. ആർ. വാക്കോഡെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ വളരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്.
31 newborns lost their lives at a Govt Hospital in Nanded, Maharashtra due to shortages of Medicine which is an administration failure more than that of Doctor
For this the M.P hemant Patil made Dean Dr. Shyamrao Wakode clean toilets rather than finding cause behind the incident… pic.twitter.com/SV4mc7OkJY— Dr.Dhruv Chauhan (@DrDhruvchauhan) October 3, 2023
എംപിയുടെ ഉത്തരവ് മാനിച്ച് ടോയ്‌ലറ്റ് വൃത്തിയാക്കിയ അദ്ദേഹം പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊതുപ്രവർത്തകനെ തന്‍റെ കർത്തവ്യം ചെയ്യുന്നതിൽ നിന്ന് തടസ്സപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്‌തു എന്ന കുറ്റത്തിന് വക്കോഡിന്‍റെ പരാതിയിൽ പാട്ടീലിനെതിരെ മഹാരാഷ്ട്ര പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ശിവസേന എംപിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി.
ആശുപത്രി ഡീനിനെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ നിർബന്ധിച്ച ശിവസേന എംപിക്കെതിരെ മഹാരാഷ്ട്ര സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഡോക്ടർമാരുടെ സംഘടന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, ഈ വിഷയത്തില്‍ ആവശ്യമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്ക്ക് നിവേദനം നൽകിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മഹാരാഷ്ട്ര ചാപ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
നന്ദേഡ് ആശുപത്രിയിലെ മരണങ്ങളിൽ ശരിയായ അന്വേഷണം വേണമെന്ന് മെഡിക്കൽ ഫ്രറ്റേണിറ്റിയും ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) മഹാരാഷ്ട്ര ചാപ്റ്റർ പ്രസിഡന്റ് ഡോ. രവീന്ദ്ര കുട്ടെ പറഞ്ഞു.
രോഗികളുടെ തിരക്ക് കണക്കിലെടുക്കുമ്പോള്‍ ആശുപത്രിയിലെ ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്നും ഐഎംഎ അവകാശപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്താൻ നിർബന്ധിതരാകുമെന്നും IMA പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ