Chanakya Niti: ഭാര്യമാരുടെ ഈ സ്വഭാവങ്ങൾ കുടുംബം തകർക്കും; അറിയാതെ പോകരുത് ഈ ചാണക്യ വചനങ്ങൾ

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ആളുകൾ പിന്തുടരുന്നു. 

വിവാഹ ശേഷം ശ്രദ്ധയോടെ കുടുംബത്തെ പരിപാലിക്കേണ്ടത് സ്ത്രീയാണെന്നാണ് ചാണക്യന്റെ വാദം. ഭാര്യ സദ്ഗുണസമ്പന്നയാണെങ്കില്‍ അവര്‍ക്ക്  കുടുംബത്തിന്റെ സന്തോഷം എന്നന്നേക്കുമായി നിലനിര്‍ത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. 

1 /7

കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിർത്താനും ഒരു വ്യക്തിയെ നേര്‍വഴിക്ക് നയിക്കുന്നതിനും സ്ത്രീക്ക് കഴിയുമെന്ന് ചാണക്യൻ പറയുന്നു, എന്നാൽ ചില സ്വഭാവ ഗുണങ്ങളുള്ള സ്ത്രീകൾ കുടുംബത്തെ തകർക്കുന്നു. 

2 /7

ഭര്‍ത്താവിന്റെ വരവറിയാതെ ചെലവാക്കുന്ന സ്ത്രീകളുണ്ട്. ഇവരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ ഇളകുന്നു. ഇത് പിന്നീടുള്ള ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് ചാണക്യൻ പറയുന്നു. 

3 /7

മോശം വാക്കുകൾ സംസാരിക്കുന്ന സ്ത്രീകൾ കുടുംബത്തിന്റെ സമാധാനം തകർക്കുന്നു. അവർ പലപ്പോഴും ചിന്തിക്കാതെ ഓരോന്ന് വിളിച്ച് പറയുന്നത്, വലിയ ദോഷം വരുത്തി വെക്കും. പലരും കുട്ടികളുടെ മുന്നില്‍ വെ്ച്ച് പോലും ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.   

4 /7

അമിതമായി ദേഷ്യം പിടിക്കുന്ന ഒരു സ്ത്രീ എങ്കില്‍ അവര്‍ കുടുംബത്തില്‍ അത്ര നല്ല സംഭാവനകള്‍ അല്ല നല്‍കുന്നത്. പലപ്പോഴും ഇത് കൂടെ ജീവിക്കുന്നവരുടെ ജീവിതത്തെ പോലും ദു:സ്സഹമാക്കുന്നു.    

5 /7

ദേഷ്യം തോന്നുമ്പോള്‍ എന്തും വിളിച്ച് പറയുകയും സംസാരത്തില്‍ നിയന്ത്രണവുമില്ലാത്ത സ്ത്രീകളെങ്കില്‍ അവരും കുടുംബജീവിതത്തിൽ വെല്ലുവിളികൾ ഉയർത്തുന്നുവെന്ന് ചാണക്യന്‍ പറയുന്നു. 

6 /7

വീട്ടില്‍ എപ്പോഴും സമാധാനക്കേടും അശാന്തിയും ഉണ്ടാക്കുന്ന ഭാര്യമാരെ ശ്രദ്ധിക്കണം. അവരുടെ ഈ സ്വഭാവം നിങ്ങളുടെ കുട്ടികളെ പോലും സ്വാധീനിക്കും. കാരണം ഇത്തരം സ്ത്രീകള്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് നല്ലതൊന്നും പകര്‍ന്ന് നല്‍കാന്‍ കഴിയില്ല.   

7 /7

 ചാണക്യന്റെ അഭിപ്രായത്തില്‍ ഒരു നല്ല ഭാര്യ എപ്പോഴും പ്രവൃത്തിയിലും വാക്കുകളിലും എല്ലാം സൗന്ദര്യവും ശുദ്ധവും കാത്തു സൂക്ഷിക്കുന്നവളും വാക്കുകളുടേയും പ്രവൃത്തിയുടേയും ഫലം എന്താണെന്ന്  മനസ്സിലാക്കുകയും ചെയ്യുന്നവരായിരിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.) 

You May Like

Sponsored by Taboola