ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്​ വധഭീഷണി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്​ വധഭീഷണിപോലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്​. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​ഫോൺ വിളിച്ചതെന്ന്​​​ പൊലീസ്​ കണ്ടെത്തി.

Last Updated : Oct 27, 2016, 11:59 AM IST
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്​ വധഭീഷണി

ന്യൂഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിന്​ വധഭീഷണിപോലീസിന്‍റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്​. അന്വേഷണത്തിൽ കിഴക്കൻ ഡൽഹിയിലെ ഖജുരിഖാസ്​ സ്വദേശി രവീന്ദർ കുമാർ തിവാരിയാണ്​ ​ഫോൺ വിളിച്ചതെന്ന്​​​ പൊലീസ്​ കണ്ടെത്തി.

ഉടൻ പൊലീസ്​ ഇയാളുടെ വീട്ടിലെത്തിയെങ്കിലും രവീന്ദറിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇയാൾ മദ്യപാനിയും മാനസികാസ്വസ്​ഥമു​ള്ളയാളാണെന്നുമാണ്​​ അയൽക്കാർ നൽകുന്ന വിവരം.

ഡൽഹിയിൽ കാല് കുത്തുന്ന നിമിഷം വെടിവെച്ച്‌ കൊല്ലുമെന്നായിരുന്നു ഭീഷണി​. ആരാണ്​ ഫോൺചെയ്യുന്നതെന്ന്​ പൊലീസ്​ ചോദിച്ചെങ്കിലും കെജ്​രിവാളിനെ കൊന്നശേഷം പേര്​ പറയാമെന്നാണ് രവീന്ദര്‍ മറുപടിയായി പറഞ്ഞത്. നിലവില്‍ ചണ്ഡീഗഢിലുള്ള കേജ്‌രിവാള്‍ ഇന്ന്‌ ഡല്‍ഹിയിലെത്തും.

Trending News