ചെന്നൈ: കഴിഞ്ഞ മാസം ജൂൺ 13 നാണ് തമിഴ്‌നാട് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന സെന്തിൽ ബാലാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയിഡിന് ശേഷം അർദ്ധരാത്രിയോടെ ചോദ്യം ചെയ്യലിനായി കൊണ്ടുപോയി. ആ സമയത്ത് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്ന് കരുതിയ മന്ത്രി സെന്തിൽ ബാലാജിക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ചെന്നൈയിലെ ഓമന്തൂരാർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് അവിടെവെച്ച് സെന്തിലിനെ അറസ്റ്റ് ചെയ്തതായി എൻഫോഴ്സ്മെന്റ് വിഭാഗം അറിയിക്കുകയായിരുന്നു.
തുടർന്ന് കോടതിയുടെ അനുമതിയോടെ കാവേരി ആശുപത്രിയിൽ ചികിത്സ തേടിയ സെന്തിൽ ബാലാജി ഇപ്പോൾ ചെന്നൈ പുഴൽ ജയിലിലാണ്. ഈ സാഹചര്യത്തിൽ സെന്തിൽ ബാലാജിയുടെ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയ രേഖകളെ കുറിച്ച് എൻഫോഴ്സ്മെന്റ് വിഭാഗം വിശദീകരണം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് മന്ത്രി സെന്തിൽ ബാലാജിയുടെ 9 സ്ഥലങ്ങളിൽ റെയ്ഡ് നടന്നതായി ട്വിറ്ററിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ ഇഡി വ്യക്തമാക്കുന്നു. റെയ്ഡിനൊടുവിൽ 22 ലക്ഷം രൂപയുടെ പണവും 16.6 ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കളും കണ്ടെത്തി. കൂടാതെ 60 സ്വത്ത് രേഖകളും പിടിച്ചെടുത്തതായി എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.
ALSO READ: ഇന്ത്യൻ മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ ഡിസംബർ രണ്ടിന്; അപേക്ഷിക്കേണ്ട വിധവും മാനദണ്ഡങ്ങളും അറിയാം
ഇതിന് പിന്നാലെയാണ് ഇയാളോട് വിശദീകരണം തേടാൻ എൻഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ തീരുമാനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ട അന്വേഷണം ആരംഭിക്കും. മന്ത്രി സെന്തിൽ ബാലാജി ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എന്നാൽ, അദ്ദേഹത്തെ കോടതി ശിക്ഷിച്ചില്ലെങ്കിൽ മന്ത്രിയായി തുടരാമെന്നും ഒരാളെ ഒഴിവാക്കാനും ചേർക്കാനും മുഖ്യമന്ത്രിക്ക് മാത്രമേ അധികാരമുള്ളൂ എന്നതിനാൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡിഎംകെ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...