#UnionBudget2018: 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ, 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി

  

Last Updated : Feb 1, 2018, 01:28 PM IST
#UnionBudget2018: 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ, 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നു.  രാഷ്ട്രപതി ഭവനിലെത്തി റാംനാഥ് കോവിന്ദിനെ കണ്ട ശേഷമാണ് ജയ്റ്റ്‌ലി ബജറ്റ് അവതരണത്തിനായി പാര്‍ലമെന്റിലെത്തിയത്.  നോട്ട് റദ്ദാക്കലിനു ശേഷമുള്ള രണ്ടാം ബജറ്റാണിത്. 

ഈ ബജറ്റ് പാവപ്പെട്ട 8 കോടി സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകുമെന്നും 4 കോടി വീടുകളിൽ സൗജന്യ വൈദ്യുതി എത്തിക്കുമെന്നും അരുണ്‍ ജയ്‌റ്റ്ലി പറഞ്ഞു. ഇതിനായി പ്രധാനമന്ത്രി സൗഭാഗ്യ യോജന പതിനാറായിരം കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിളകളുടെ താങ്ങുവില ഒന്നര മടങ്ങാക്കി ഉയര്‍ത്തും. താങ്ങുവിലയിലെ നഷ്ടം സർക്കാർ നികത്തും. ഡല്‍ഹിയിലെ മലിനീകരണം നിയന്ത്രിക്കാൻ പുതിയ പദ്ധതി രൂപീകരിക്കും. മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കും. ഉജ്വൽ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തും. 

ഇടനിലക്കാരെ ഒഴിവാക്കി കർഷകർക്ക് ഉത്പന്നങ്ങൾ വിൽക്കാൻ സംവിധാനം ഒരുക്കും. ഇതിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.  കാർഷികോത്പന്നങ്ങളുടെ വിലയടക്കം തീരുമാനിക്കാൻ സംവിധാനം കൊണ്ടുവരും. വിവിധ മന്ത്രാലയങ്ങളെ യോജിപ്പിച്ചാകും പുതിയ സംവിധാനം കൊണ്ടുവരിക. കാർഷികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കന്നുകാലി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി നടപ്പിലാക്കും. ഭക്ഷ്യസംസ്കരണത്തിനുള്ള കേന്ദ്രവിഹിതം 1,400 കോടിയാക്കി ഉയർത്തി.

Trending News