Qatar News: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം!

Qatat Shocking Verdict: വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തർ അധികൃതരുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 02:00 PM IST
  • ചാരവൃത്തി ആരോപണത്തിൽ ഖത്തറിൽ തടവിലുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു
  • ദഹ്‍റ ഗ്ലോബൽ ടെക്നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്
  • ഇതിൽ ഒരാൾ മലയാളിയാണ്
Qatar News: ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ; ചർച്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം!

ഖത്തർ: ചാരവൃത്തി ആരോപണത്തിൽ ഖത്തറിൽ തടവിലുള്ള എട്ട് മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ദഹ്‍റ ഗ്ലോബൽ ടെക്നോളജീസ് കമ്പനി ഉദ്യോഗസ്ഥരായ എട്ട് പേർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.  ഇതിൽ ഒരാൾ മലയാളിയാണ്. ഇവർ മുൻ ഉന്നത നാവിക ഉദ്യോഗസ്ഥരാണ്. ഇവർ ഒരു വർഷമായി തടവിലാണ്. ഖത്തർ കരസേനയിലെ പട്ടാളക്കാർക്ക് ട്രെയിനിങ് നൽകുന്ന കമ്പനിയാണിത്.  

Also Read: Kuwait News: അപകടകരമായി വാഹനം ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച 31 പേർ അറസ്റ്റിൽ!

ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ്മ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരുടെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  ഈ വിധി ഞെട്ടിക്കുന്നതാണെന്നും ഖത്തർ അധികൃതരുമായി ചർച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നിയമപരമായ സഹായങ്ങൾ നൽകുമെന്നും വധശിക്ഷ വിധിക്കപ്പെട്ടവരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ജയിലിലുള്ള ഇവരുടെ ജാമ്യ ഹർജി എട്ടു തവണയാണ് ഖത്തർ അധികൃതർ തള്ളിയത്. ഇതുകൂടാതെ ഇന്ത്യക്കാരെ തടവിലാക്കിയ വാർത്ത റിപ്പോർട്ട് ചെയ്ത ഇന്ത്യൻ മാധ്യമപ്രവർത്തകനോടും ഭാര്യയോടും രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടിരുന്നു.

Also Read: പാലസ്തീന് കൂടുതൽ സഹായവുമായി ഖത്തര്‍; 87 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി രണ്ടു വിമാനങ്ങള്‍ പറന്നു

കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ടിനാണ് ഇവരെ  ചാരവൃത്തി ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള കൃത്യമായ ആരോപണം എന്താണെന്ന് ഖത്തർ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസ് സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും വിധി ഖത്തർ അധികൃതരുമായി ചർച്ച ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോൺസുലർ പ്രവേശനം അനുവദിച്ചതിന് ശേഷം ഒക്ടോബർ ഒന്നിന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ജയിലിൽ ഇവരെ സന്ദർശിച്ചിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങളൊന്നും ചെയ്തിട്ടില്ല എന്നാണ് ഇവർ കുടുംബാംഗങ്ങളോടും ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോടും വ്യക്തമാക്കിയത്. ഇവരെ കസ്റ്റഡിയിലെടുത്ത് രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യയ്ക്ക് ഔദ്യോഗിക വിവരം ലഭിച്ചത്. രാജ്യസുരക്ഷാപരമായ പ്രശ്നമാണ് എന്നതിനാൽ പരിഹാരം ഏറെ ശ്രമകരമാകുമെന്നാണ് വിദേശകാര്യ മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 

Also Read: 7th Pay Commission: ദീപാവലിക്ക് മുൻപ് ഈ ജീവനക്കാർക്ക് ബമ്പർ ലോട്ടറി; ഡിഎയിൽ 4% വർധനവ്!

തങ്ങളുടെ അന്തർവാഹിനി പദ്ധതിയെ കുറിച്ച് ഇവർ ഇസ്രായേലിന് വിവരങ്ങൾ കൈമാറിയതിന് തെളിവുണ്ടെന്നാണ് ഖത്തർ അധികൃതർ ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്. തടവിലാക്കിയ ഇവരെ ആദ്യത്തെ ഏതാനും മാസം ഏകാന്ത തടവിലായിരുന്നു പാർപ്പിച്ചിരുന്നത് എന്നത് ആരോപിക്കപ്പെട്ട കുറ്റത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.  എട്ടു ലക്ഷത്തിലേറെയുള്ള ഇന്ത്യക്കാരാണ് ഖത്തറിൽ നിലവിൽ ഉള്ളത്. 2008 ൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങും 2016 ൽ പ്രധാനമന്ത്രി മോദിയും ഖത്തർ സന്ദർശിച്ചിരുന്നു.  2015 ൽ ഖത്തർ അമീർ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇന്ത്യയും ഖത്തറും തമ്മിൽ കയറ്റുമതി ഇറക്കുമതി രംഗത്ത് മികച്ച ബന്ധമാണ് ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News