Bilkis Bano case: സമയ പരിധി അവസാനിക്കാനിരിക്കെ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ കീഴടങ്ങി

Bilkis Bano Case: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 08:46 AM IST
  • സമയ പരിധി അവസാനിക്കാനിരിക്കെ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ കീഴടങ്ങി
  • ജനുവരി 21 ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതിയുടെ നിർദേശം
  • ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്
Bilkis Bano case: സമയ പരിധി അവസാനിക്കാനിരിക്കെ ബിൽക്കിസ് ബാനോ കേസിലെ പ്രതികൾ കീഴടങ്ങി

ഗുജറാത്ത്: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികളും പോലീസിനു മുന്നിൽ അർധരാത്രി കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്. ജനുവരി 21 ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതിയുടെ നിർദേശം.

 

Also Read: Bilkis Bano case: ബില്‍ക്കിസ് ബാനു കേസ്; എല്ലാ പ്രതികളും രണ്ട് ആഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി

ഇതിന്റെ അടിസ്ഥാനത്തിൽ സമയപരിധി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെയാണ് പ്രതികൾ കീഴടങ്ങിയത്.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിറക്കിയത്.

Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!

കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരായ ഹര്‍ജികൾ നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി വിചരണ നടന്ന സ്ഥലം മഹാരാഷ്ട്ര ആയതിനാൽ ഇളവ് നൽകാൻ അധികാരം മഹാരാഷ്ട്ര സർക്കാരിനാണെന്ന് വ്യക്തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതായിരുന്നു വിധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News