SC Verdict On EWS Quota Case: മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതിയുടെ ചരിത്ര വിധി; 5 ൽ 4 ജഡ്ജിമാരും സംവരണം ശരിവെച്ചു

EWS Reservation: സാമ്പത്തിക അടിസ്ഥാനത്തിൽ പൊതുവിഭാഗക്കാർക്ക് 10 ശതമാനം സംവരണം  ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി

Written by - Zee Malayalam News Desk | Last Updated : Nov 7, 2022, 11:49 AM IST
  • മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതി
SC Verdict On EWS Quota Case: മുന്നാക്ക സാമ്പത്തിക സംവരണം ശരിവച്ച് സുപ്രീംകോടതിയുടെ ചരിത്ര വിധി; 5 ൽ 4 ജഡ്ജിമാരും സംവരണം ശരിവെച്ചു

ന്യൂഡൽഹി: Supreme Court Decision On EWS Reservation: തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ 10% മുന്നാക്ക സംവരണം ഏർപ്പെടുത്തിയ നടപടി ശരിവച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103–ാം ഭേദഗതിക്കെതിരായ ഹർജികളിലാണ് സുപ്രീ കോടതിയുടെ സുപ്രധാന വിധി.

Also Read: ഡൽഹി വായുമലിനീകരണം: നിലവാരം മെച്ചപ്പെട്ടു; നിയന്തണങ്ങളിൽ മാറ്റം വന്നേക്കും

103–ാം ഭരണഘടനാ ഭേദഗതി സുപ്രീം കോടതി ശരിവച്ച കോടതി  ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച ഭേദഗതിയെന്നായിരുന്നു  പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ നാല് പേരും മുന്നാക്ക സംവരണത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് രവീന്ദ്ര ഭട്ട് വിയോജിക്കുകയായിരുന്നു. മുന്നാക്ക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെനന്നായിരുന്നു ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വാദം.  2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം കേന്രസർക്കാർ അനുദിച്ചതിനെതിരെ കോടതി പരിഗണിച്ചത് 39 ഹര്‍ജികളാണ്.

Also Read: Indian Railways Update: രാത്രി യാത്രക്കാര്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ

സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണ് ഹര്‍ജിക്കാർ വാദിച്ചത്. അതിനാല്‍ സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Also Read: ബുധൻ ശുക്രൻ സംയോഗം സൃഷ്ടിക്കും ലക്ഷ്മി നാരായണ യോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്ത്‌!

എന്നാൽ സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കോടതിയിൽ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്ന് പറയാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. ഹർജിയിൽ സെപ്റ്റംബർ 13 മുതൽ ആറര ദിവസം നീണ്ട വാദമാണ് നടന്നത്. അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ഉൾപ്പെടെയുള്ളവർ പങ്കാളിയായി.  കേരളത്തിൽ നിന്നും മുന്നോക്ക സമുദായ മുന്നണി ഉൾപ്പെടെ സംഘടനകളും കേസിൽ കക്ഷി ചേർന്നിട്ടുണ്ടായിരുന്നു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News