മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

Written by - Zee Malayalam News Desk | Last Updated : May 7, 2022, 09:55 AM IST
  • സ്വർന് ബാ​ഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്
  • സംഭവത്തിൽ ഏഴ് പേർ മരിച്ചു
  • ഒമ്പത് പേരെ രക്ഷപ്പെടുത്തി
  • ചികിത്സയിലുള്ള അഞ്ച് പേരുടെ നില ​ഗുരുതരമാണ്
മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം; ഏഴ് പേർ മരിച്ചു

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ വൻ തീപിടിത്തം. സ്വർന് ബാ​ഗ് കോളനിയിലെ ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ ഏഴ് പേർ മരിച്ചു. ഒമ്പത് പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള അഞ്ച് പേരുടെ നില ​ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം.

ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. റസിഡൻഷ്യൽ ഏരിയയിലെ കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മുകൾ നിലകളിലേക്ക്  തീപടരുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ്സിം​ഗ് ചൗഹാൻ ദുഖം രേഖപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News