Ganesh Chaturthi 2024: വിഘ്നങ്ങളകറ്റുന്ന വിനായക ചതുർത്ഥിക്ക് പിന്നിലെ ഐതിഹ്യം എന്താണെന്ന് അറിയാമോ?

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഹൈന്ദവരുടെ ഉത്സവമായ ഗണേശ ചതുര്‍ത്ഥിക്ക് പിന്നിലെ ഐതിഹ്യവും ആഘോഷവും.

Written by - Zee Malayalam News Desk | Last Updated : Aug 21, 2024, 05:03 PM IST
  • ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി
  • പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് ​ഗണേശ ചതുർത്ഥിക്കുള്ളത്
  • ഗജ പൂജ, ആനയൂട്ട് എന്നിവയും ഇന്നാളില്‍ നടക്കും
Ganesh Chaturthi 2024: വിഘ്നങ്ങളകറ്റുന്ന വിനായക ചതുർത്ഥിക്ക് പിന്നിലെ ഐതിഹ്യം എന്താണെന്ന് അറിയാമോ?

ഹിന്ദുക്കളെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ള ദിവസമാണ് ഗണേശ ചതുര്‍ത്ഥി. മഹാദേവന്റെയും പാര്‍വ്വതി ദേവിയുടെയും മകനായ ഗണപതിയുടെ ജന്മദിനമാണ് വിനായക ചതുര്‍ത്ഥി അല്ലെങ്കില്‍ ഗണേശ ഉത്സവം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. 

ഈ വര്‍ഷം സെപ്റ്റംബര്‍ 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളാണ് ഗണേഷ ചതുര്‍ത്ഥി വരുന്നത്. ഗണേശ ചതുര്‍ത്ഥി പൂജാ മുഹൂര്‍ത്തം രാവിലെ 11.03 മുതല്‍ ഉച്ചയ്ക്ക് 1.34 വരെയാണ്. 

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളും ചടങ്ങുകളുമാണ് ​ഗണേശ ചതുർത്ഥിക്കുള്ളത്. ഗജ പൂജ, ആനയൂട്ട് എന്നിവയും ഇന്നാളില്‍ നടക്കും. കളിമണ്ണില്‍ വലിയ ഗണപതി വിഗ്രഹങ്ങള്‍ നിര്‍മ്മിച്ച് പൂജ നടത്തിയശേഷം കടലില്‍ ഒഴുക്കുന്നതും വിനായക ചതുര്‍ത്ഥിയിലാണ്.

Read Also: മുൻ പ്രിൻസിപ്പലിന്റെ മൊഴികളിൽ വൈരുധ്യം; നുണ പരിശോധന നടത്തും

രാജ്യത്തുടനീളമുള്ള ഹൈന്ദവർ വിനായക ചതുർത്ഥി ആഘോഷിക്കുന്നുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളിലാണ് ഗണേശ ചതുർത്ഥി വലിയ ഉത്സവമായി ആഘോഷിക്കുന്നത്. 

ഒരിക്കല്‍ ചതുര്‍ത്ഥി സമയത്ത് ഗണപതി ആനന്ദനൃത്തം ചെയ്തപ്പോൾ ചന്ദ്രന്‍ പരിഹസിച്ചു. ഇതില്‍ കുപിതനായ ഗണപതി ഈ ദിവസം ചന്ദ്രനെ നോക്കുന്നവരെല്ലാം സങ്കടത്തിന് പാത്രമാകുമെന്ന് പറഞ്ഞ് ചന്ദ്രനെ ശപിച്ചു. എന്നാല്‍ ഇതറിയാതെ വിഷ്ണു ഭഗവാന്‍ ചന്ദ്രനെ നോക്കി ശാപത്തിനിരയായി. ഇതില്‍ വിഷമിച്ച വിഷ്ണു ഭഗവാന്‍ ശിവ ഭഗവാനോട് സഹായമഭ്യര്‍ത്ഥിച്ചു. അലിവ് തോന്നിയ ശിവ ഭ​ഗവാൻ വിഷ്ണു ഭഗവാനോട് ഗണപതി വ്രതം അനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടു. വിഷ്ണു ഭ​ഗവാൻ ഇതനുസരിക്കുകയും സങ്കടങ്ങള്‍ മാറ്റുകയും ചെയ്തു. ഇതാണ് ​ഗണേശ ചതുർത്ഥിയുടെ പിന്നിലെ ഐതിഹ്യം. ചതുര്‍ത്ഥി നാളില്‍ ചന്ദ്ര ദര്‍ശനം നടത്തിയാല്‍ ഒരു കൊല്ലത്തിനുള്ളില്‍ സങ്കടത്തിനിരയാകുമെന്നാണ് വിശ്വാസം.

ഗണപതി വിഗ്രഹങ്ങള്‍ പ്രത്യേക അനുഷ്ഠാനങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജിക്കുകയും ചെയ്യുന്നു. മോദകം എന്ന മധുര പലഹാരം പ്രത്യേക പൂജകളോടെ തയ്യാറാക്കി ഗണപതിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. രാവിലത്തെ പൂജയ്ക്ക് ശേഷം വൈകിട്ടോ അല്ലെങ്കില്‍ മൂന്നാം ദിവസം, അഞ്ചാം ദിവസം, ഏഴാം ദിവസം, ഒമ്പതാം ദിവസം എന്നിങ്ങനെയോ ഈ വിഗ്രഹങ്ങള്‍ ജലത്തില്‍ നിമജ്ജനം ചെയ്യുന്നു. പാട്ടും ഘോഷയാത്രകളുമൊക്കെയായാണ് നിമജ്ജനം നടക്കുന്നത്. ഗണപതി വിഗ്രഹങ്ങള്‍ കടലിലോ പുഴയിലോ ഒഴുക്കുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News