Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!!

Fuel Price Update:  പെട്രോളിന്‍റെയും ഡീസലിന്‍റെയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 8, 2023, 12:34 PM IST
  • പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ശക്തമായ സാമ്പത്തിക പ്രകടനത്തിന് സാക്ഷ്യം വഹിച്ചാൽ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വിൽപ്പന വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് സൂചന
Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!!

Fuel Price Update: സാധാരണക്കാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത്  ഇന്ധനവില ഉടന്‍ തന്നെ കുറഞ്ഞേക്കുമേന്ന  സൂചന നല്‍കിയിരിയ്ക്കുകയാണ് കേന്ദ്രം. 

അതായത്,  പെട്രോളിന്‍റെയും ഡീസലിന്‍റെയും വില എണ്ണ വിതരണ കമ്പനികള്‍ കുറച്ചേക്കും. കമ്പനികള്‍ അവരുടെ നഷ്ടം ഏറെക്കുറെ നികത്തുകയും സാധാരണ നിലയിലേക്ക് അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്  പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനൊരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ANI വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.

Also Read:  Opposition Parties Grand Meeting: ജൂൺ 23 ന് പറ്റ്നയില്‍ പ്രതിപക്ഷ നേതാക്കളുടെ മഹായോഗം, ഈ 2 നേതാക്കള്‍ പങ്കെടുക്കില്ല!!

പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ശക്തമായ സാമ്പത്തിക പ്രകടനത്തിന് സാക്ഷ്യം വഹിച്ചാൽ രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും ചില്ലറ വിൽപ്പന വില കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 

Also Read:  Mercury Transit 2023: ബുധനും സൂര്യനും ചേർന്ന് ബുധാദിത്യ രാജയോഗം, ജൂൺ 15 വരെ ഈ രാശിക്കാര്‍ക്ക് പണത്തിന്‍റെ പെരുമഴ!! 

കഴിഞ്ഞ ത്രൈമാസ പാദങ്ങളില്‍ എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം തിരിച്ചുപിടിക്കല്‍ നടപടി എണ്ണ കമ്പനികളുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നാണ് സൂചന. മുന്‍പ് ക്രൂഡ് ഓയില്‍ വില ഗണ്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീസല്‍ വില കുറയ്ക്കാതിരുന്നത്.

ഉയർന്ന അസംസ്‌കൃത എണ്ണ വിലയും ചില്ലറ വിൽപന ഇന്ധന വിലയും കാരണം കഴിഞ്ഞ ഒരു വർഷമായി നിലനില്‍ക്കുന്ന സാമ്പത്തിക പരിസ്ഥിതിയില്‍നിന്ന്  ഒഎംസികൾ ഏറെക്കുറെ കരകയറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വർഷം മേയ് മുതൽ പെട്രോൾ, ഡീസല്‍ വിലയിൽ സ്ഥിരത തുടരുകയാണ്.

അതേസമയം, ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ ( Organization of the Petroleum Exporting Countries (OPEC) അംഗങ്ങളിൽ ഒരാൾ എണ്ണ ഉൽപ്പാദനം വെട്ടിക്കുറച്ചത് വളർന്നുവരുന്ന ഇതര വിപണികൾ കാരണം പ്രധാന വിപണിയെ ബാധിക്കില്ലെന്നും ഉറവിടങ്ങൾ പറയുന്നു. വിപണിയിൽ ആവശ്യത്തിന് എണ്ണ ലഭ്യതയുള്ളതിനാൽ ഇത്തരം നീക്കങ്ങള്‍  സ്വാധീനം ചെലുത്തില്ല  എന്നും പെട്രോളിയം ആന്‍റ്  ഗ്യാസ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ  വ്യക്തമാക്കി. 

സൗദി അറേബ്യയാണ് ജൂലൈ മുതല്‍ അധിക ഉൽപ്പാദനം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സൗദിയുടെ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്, ഈ നീക്കം എണ്ണവില ഉയർത്തുമെന്ന് വിലയിരുത്തുന്നവരും ഉണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News