മുംബൈ: മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമങ്ങളിലെ അമ്പതോളം പേരില്‍ ഒരാഴ്ചയ്ക്കിടെ അസാധാരണ മുടികൊഴിച്ചിലുണ്ടായതോടെ ആളുകള്‍ നിരീക്ഷണത്തില്‍. ബുല്‍ധാന ജില്ലയിലെ ബൊര്‍ഗാവ്, കല്‍വാദ്, ഹിങ്ക്ന തുടങ്ങിയ മൂന്ന് ഗ്രാമത്തിലെ നിവാസികൾക്കാണ് അജ്ഞാതമായ ആരോഗ്യപ്രശ്നം.
കൃഷിക്ക് നടത്തിയ അമിത വളപ്രയോഗത്താല്‍ ജലമലിനീകരണമുണ്ടായതാവാം പെട്ടെന്നുള്ള മുടികൊഴിച്ചിലിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. ഇവിടെനിന്ന് ഗ്രാമീണരുടെ മുടിയുടെയും തൊലിയുടേയും വെള്ളത്തിന്റെയും സാമ്പിളുകള്‍ അധികൃതര്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചിട്ടുണ്ട്.
പെട്ടെന്ന് മുടികൊഴിയാന് തുടങ്ങുകയും ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ മുടിയും പോയി കഷണ്ടിയാകുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാകുന്നതെന്ന് ഗ്രാമീണര്‍ ആരോഗ്യവകുപ്പ് അധികരോട് വ്യക്തമാക്കി. നിലവില്‍ അമ്പതോളം പേര്‍ക്ക് ഈ അവസ്ഥ സംഭവിച്ചിട്ടുണ്ട്. ഇവരുടെ എണ്ണം ഇനിയും വര്‍ധിക്കാമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
പരിശോധനാഫലം എത്തിയാല്‍ മാത്രമേ എന്താണ് യാഥാര്‍ഥ കാരണമെന്ന് വ്യക്തമാവുകയുള്ളൂ എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ ചികിത്സ തേടി ആശുപത്രിയിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നിരവധി പേര് ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചെറിയ കുട്ടികളടക്കമുള്ളവരുടെ മുടി ചെറുതായി വലിക്കുമ്പോള്‍ തന്നെ പറഞ്ഞുപോരുന്നത് വീഡിയോയില്‍ വ്യക്തമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.