New Delhi: കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട കേസുകളിൽ നടപ്പിലാക്കാൻ കഴിയാത്ത വിധികൾ പറയുന്നത് ഹൈ കോടതികൾ (High Court) ഒഴിവാക്കണമെന്ന് സുപ്രീം കോടതി (Supreme Court) ആവശ്യപ്പെട്ടു. അത് കൂടാതെ നാല് മാസത്തിനുള്ളിൽ ഉത്തർപ്രദേശിലെ എല്ലാ ആശുപത്രി കിടക്കകളിലും ഓക്സിജൻ സൗകര്യം ഏർപ്പെടുത്തണമെന്ന് അലഹബാദ് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തു.
ഒരു സുവോ മോട്ടോ കേസിന്റെ വിധിയായി ആണ് അലഹബാദ് കോടതി നാല് മാസത്തിനുള്ളിൽ എല്ലാ നഴ്സിംഗ് ഹോമുകളിലെയും കിടക്കകളിലും ഓക്സിജൻ സൗകര്യം ഏർപ്പെടുത്തണമെന്ന് വിധിച്ചത്. അതുകൂടാതെ എല്ലാ ഗ്രാമങ്ങളിലും ഐസിയു സൗകര്യത്തോട് കൂടിയ 2 ആംബുലൻസുകൾ ഒരുക്കണമെന്നും കോടതി (Court)ആവശ്യപ്പെട്ടിരുന്നു.
സുപ്രീം കോടതിയുടെ ജസ്റ്റിസ് വിനീത് സരൺ, ജസ്റ്റിസ് ബിആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈകോടതിയോട് നടപ്പിലാക്കാൻ സാധിക്കാത്ത വിധികൾ പറയരുതെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഹൈ കോടതിയുടെ ഉത്തർപ്രദേശിന്റെ ആരോഗ്യമേഖല ദൈവത്തിന്റെ കരുണയിലാണ് പ്രവർത്തിക്കുന്നത് എന്ന കമ്മെന്റ് പിൻവലിക്കാൻ സുപ്രീം കോടതി തയാറായില്ല.
ALSO READ: Sexual Assault Case: ലൈംഗിക പീഡനക്കേസിൽ തരുൺ തേജ്പാലിനെ കോടതി വെറുതെവിട്ടു
കോടതിയുടെ ഇത്തരം സന്ദേശങ്ങൾ ഉപദേശങ്ങളായി കണക്കിലെടുക്കണമെന്നാണ് സുപ്രീം കോടതി (Supreme Court) ആവശ്യപ്പെട്ടത്. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ്മ, അജിത് കുമാർ എന്നിവർ അടങ്ങിയ അലഹബാദ് ഹൈ കോടതിയുടെ (High Court) ബെഞ്ചാണ് ഉത്തർപ്രദേശിലെ ആരോഗ്യ മേഖലയെ " റാം ബറോസ" എന്ന വാക്ക് കൊണ്ട് വിശേഷിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...