ICAR Recruitment: ഐസിഎആറിൽ 462 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

വിശദ വിവരങ്ങൾക്ക് ഐസിഎആറിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണം.

Written by - Zee Malayalam News Desk | Last Updated : May 10, 2022, 01:27 PM IST
  • വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് ശേഷം വിശദാംശങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക
  • മെയ്-7 മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്
  • ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക
ICAR Recruitment: ഐസിഎആറിൽ 462 ഒഴിവുകൾ,  ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IARI) അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. രാജ്യത്ത് ആകെ 462 ഒഴിവുകളാണുള്ളത്. മെയ്-7 മുതൽ അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഐസിഎആറിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് iari.res.in സന്ദർശിക്കണം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 01.

തസ്തികകളുടെ  എണ്ണം

അസിസ്റ്റന്റ് ഐസിഎആർ ഹെഡ്ക്വാർട്ടേഴ്സ്: 71 പോസ്റ്റുകൾ
അസിസ്റ്റന്റ് ഐസിഎആർ ഇൻസ്റ്റിറ്റ്യൂട്ടുകൾ: 391 തസ്തികകൾ

യോഗ്യത

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് ജോലിക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷാ ഫോമിൽ ഉദ്യോഗാർഥി നേടിയ മാർക്കുകളുടെ ശതമാനം  പ്രത്യേകം സൂചിപ്പിക്കണം. എന്നാൽ ഇത് ഗ്രേഡ് ആണെങ്കിൽ യൂണിവേഴ്സിറ്റി നൽകിയ ഗ്രേഡിൻറെ ശതമാനം മാർക്കിൽ കണക്കാക്കി രേഖപ്പെടുത്തണം. സർവ്വകലാശാല മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണം. 30 വയസ്സാണ് അപേക്ഷകൻറെ കൂടി പ്രായ പരിധി.

അപേക്ഷ ഫീസ്

UR/OBC-NCL(NCL)/EWS വിഭാഗത്തിൽ നിന്നുള്ള അപേക്ഷകർക്ക് 1200 രൂപ ഫീസ് അടയ്ക്കണം. ഇതിൽ 700 രൂപ പരീക്ഷാ ഫീസും 500 രജിസ്‌ട്രേഷൻ ഫീസുമാണ്. സ്ത്രീകൾ/പട്ടികജാതി/പട്ടികവർഗം/വിമുക്തഭടന്മാർ/വികലാംഗ വിഭാഗത്തിൽപ്പെട്ടവർക്ക് 500 രൂപ മാത്രം അടയ്‌ക്കാം..

കൂടുതൽ  വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിച്ച് ശേഷം  വിശദാംശങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കുക.

അപേക്ഷിക്കേണ്ട വിധം

1.iari.res.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
2."റിക്രൂട്ട്മെന്റ് സെൽ" ടാബിൽ ക്ലിക്ക് ചെയ്യുക
3.അസിസ്റ്റന്റ് ആപ്ലിക്കേഷൻ വിൻഡോയിൽ ക്ലിക്ക് ചെയ്യുക
4.രജിസ്റ്റർ ചെയ്ത് അപേക്ഷാ പ്രക്രിയയിൽ തുടരുക
5.ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക, ഫീസ് അടച്ച് ഫോം സമർപ്പിക്കുക
6. ഭാവി റഫറൻസിനായി ഒരു പ്രിന്റൗട്ട് എടുക്കുക

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News